കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം കൊലപാതകം: ഒരാൾ പോലീസ് കസ്റ്റഡിയിൽ, അറസ്റ്റിലായത് കുമരകം സ്വദേശി!!

Google Oneindia Malayalam News

കോട്ടയം: താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിൽ. തിങ്കളാഴ്ച വൈകിട്ടോടെയാണ് താഴത്തങ്ങാടി പാറപ്പാടത്തെ ഷീബ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഷീബയുടെ കുടുംബവുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്. ഇരുവരുടെയും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

 14കാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിനെ കുടുക്കി അമ്മ, പ്രതി കസ്റ്റഡിയിൽ... 14കാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിനെ കുടുക്കി അമ്മ, പ്രതി കസ്റ്റഡിയിൽ...

ഇരുവർക്കും തലയ്ക്ക് അടിയേൽക്കുകയും ചെയ്തിട്ടുണ്ട്. തലയ്ക്കേറ്റ പ്രഹരമാണ് ഷീബയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സാലിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പോലീസും കരുതുന്നത്.

 ഒരാൾ കസ്റ്റഡിയിൽ

ഒരാൾ കസ്റ്റഡിയിൽ

ഷീബയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാൾ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. കുമരകം സ്വദേശിയായ ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊലപാതകം നടന്ന ഷീബയുടെ വീടുമായി ബന്ധം പുലർത്തിവരുന്ന ആളാണെന്നാണ് സൂചന. അതേ സമയം ഷീബയുടെ കുടുംബത്തിന്റെ പണമിടപാടുകൾ സംബന്ധിച്ചും പോലീസ് സംഘം അന്വേഷിച്ചുവരുന്നുണ്ട്. ഈ കുടുംബവുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം മുതൽ അന്വേഷണം നടത്തിവന്നത്.

 ഫയർഫോഴ്സെത്തി വാതിൽ തകർത്തു

ഫയർഫോഴ്സെത്തി വാതിൽ തകർത്തു

വീട്ടിൽ നിന്ന് പാചക വാതകത്തിന്റെ ഗന്ധമുയർന്നതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പാചക വാതകം നിറഞ്ഞതിനാൽ സാധിച്ചിരുന്നില്ല. ജനാലയ്ക്കുള്ളിലൂടെയാണ് സാലിയും ഷീബയും രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതായി കണ്ടത്. വീടിന്റെ മുൻവാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് വാതിൽ തകർത്താണ് സംഘം അകത്ത് കടന്നത്. ഇരുവരെയും കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

കാറിന്റെ ദൃശ്യങ്ങൾ

കാറിന്റെ ദൃശ്യങ്ങൾ


കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട മെറൂൺ നിറത്തിലുള്ള വാഗ്നർ കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സമീപത്തെ വീട്ടിൽ നിന്നുള്ള സിസിടിവിയിൽ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ലഭിച്ചത്. ആക്രമണം നടന്നതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കാറിൽ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ പോയിട്ടുള്ളത്. ഇതോടെ സമീപത്തെ വീടുകളിൽ നിന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതായി പുറത്തറിയുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെയോടെ തന്നെ ആക്രമണം നടന്നതായാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

ഒരു ഫോൺ കണ്ടെടുത്തു

ഒരു ഫോൺ കണ്ടെടുത്തു


വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. കൊല്ലപ്പെട്ട ഷീബയുടെ ഫോൺ വീടിന്റെ സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ സാലിയുടെ ഫോണിനെക്കുറിച്ച് വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ക്വട്ടേഷൻ സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. അതേ സമയം ഇവർക്ക് ചിലരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ദമ്പതികൾ മാത്രം

ദമ്പതികൾ മാത്രം


നേരത്തെ നാഗമ്പടം ബസ് സ്റ്റാൻഡിൽ കട നടത്തിവരികയായിരുന്ന സാലിക്കിന് തലയിലേക്കുള്ള ഞരമ്പിന് തകരാർ അനുഭവപ്പെട്ടതോടെ ചികിത്സ നടത്തിവരുകയായിരുന്നു. ഒരു കണ്ണിന് പൂർണ്ണമായി കാഴ്ച നഷ്ടമായതിനൊപ്പം രണ്ടാമത്തെ കണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് സാലിക്ക് വീടിന് പുറത്തേക്ക് പോകാതായത്.
സാലിക്ക് പുറത്തിറങ്ങാതായതോടെ ചായക്കടയുടെ ഉത്തരവാദിത്തം ഭാര്യ ഷീബ ഏറ്റെടുത്തു. പിന്നീട് ജീവനക്കാരെ നിയോഗിച്ചാണ് കടനടത്തിവന്നിരുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ കടകൾ പൂർണ്ണായി അടച്ചിട്ടതതോരെ ഇരുവരും വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. മകൾ വിദേശത്തായതിനാൽ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇക്കാര്യം കൃത്യമായി അറിയാവുന്ന വരാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

 കാറിനെക്കുറിച്ച് വിവരമില്ല

കാറിനെക്കുറിച്ച് വിവരമില്ല

ഇരുവരുടെയും ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയിരുന്നുവെങ്കിലും ഷോക്കേൽപ്പിച്ചതിന്റെ തെളിവുകൾ ശരീരത്തിലില്ല. സംഭവം കവർച്ചാ ശ്രമം ആണെന്ന് വരുത്തിത്തീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണ് ശ്രമമെന്നാണ് കരുതുന്നത്. ഷീബയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കാർ പോയതിന്റെ എതിർ ദിശയിലേക്കാണ് സ്ഥലത്തെത്തിയ പോലീസ് നായ പോയത്. ഇതിന് പുറമേ ഇരുവർക്കും പലരുമാരും സാമ്പത്തിക ബന്ധം ഉണ്ടായിരുന്നതായി കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

English summary
Kottayam: Man in police custody in Sheeba murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X