കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്ന് വര്‍ഷം മുമ്പ് മറ്റൊരു ദമ്പതികളേയും കാണാതായി; നഷ്ടപ്പെട്ടത് ഒരേ മോഡല്‍ കാറുകള്‍; സൂചന

  • By News Desk
Google Oneindia Malayalam News

കോട്ടയം: കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയുടെ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേയാണ് കോട്ടയത്ത് മറ്റൊരു സംഭവം നടക്കുന്നത്. കോട്ടയം താഴത്തറങ്ങാടിയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി വേളൂരില്‍ പാറപ്പാടം സ്വദേശിയായി ഷീബാ സാലിയെ കഴിഞ്ഞ ദിവസമായിരുന്നു വീട്ടില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരു കേസുകളിലും അന്വേഷണം നടന്നു വരികയാണ്. അതേസമയം കോട്ടയത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട അതേ സ്ഥലത്ത് തന്നെ നേരത്തെ മറ്റൊരു ദമ്പതികളെ കാണാതായ സംഭവവും നടന്നിരുന്നു. ഇത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്.

2017 ല്‍

2017 ല്‍

മുമ്പ് ഒരു ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ദമ്പതികളെ കാണാതായത്. ഭക്ഷണം വാങ്ങുന്നതിനായി പുറത്ത് പോയ ഒറ്റകണ്ടത്തില്‍ ഹാഷിം(42), ഹബീബ(37) എന്നിവരെയാണ് കാണാതെയാണ്. 2017 ഏപ്രില്‍ മാസത്തിലായിലുന്നു സംഭവം. ഏപ്രില്‍ 6 ന് രാത്രിയാണ് ഇരുവരേയും കാണാതാവുന്നത്.

 മടങ്ങി വന്നിട്ടില്ല

മടങ്ങി വന്നിട്ടില്ല

ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് ഇറങ്ങിയ ദമ്പതികള്‍ പിന്നീട് മടങ്ങി വന്നിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു ഇവര്‍ പുറത്തേക്ക് പോയത്. മൊബൈല്‍ഫോണ്‍, പഴ്‌സ്, പാസ്‌പോര്‍ട്ട്, എന്നിവയൊന്നും എടുക്കാതെയാണ് ഇരുവരും പോയത്. തിരിച്ചു വരാതായതോടെ പിതാവ് അബ്ദുള്‍ ഖാദര്‍ കുമരകം പൊലീസിന് പരാതി നല്‍കിയിരുന്നു.

 സിസിടിവി

സിസിടിവി

അന്വേഷണം നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി യാത്ര വഴി കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. പിന്നീട് അബ്ദുള്‍ ഖാദര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇതിനായി പുതിയ 40 അംഗ സംഘത്തേയും നിയോഗിച്ചു. എന്നാല്‍ ഇതുവരേയും ദമ്പതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 കേസുകള്‍ തമ്മില്‍ ബന്ധം

കേസുകള്‍ തമ്മില്‍ ബന്ധം

ഈ സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കോട്ടയത്ത് ഷീബ സാലിയുടെ വീട്ടില്‍ ആക്രമണം നടക്കുന്നത്. കേസുകള്‍ തമ്മില്‍ ബന്ധപ്പെടുത്തുന്ന കണ്ട് കാര്യങ്ങള്‍ ഇരു ദമ്പതികളും ഉപയോഗിച്ചിരുന്നത് സമാനമായ വാഗണ്‍ആര്‍ കാര്‍ ആയിരുന്നുവെന്നതാണ്. ഇന്നലെ സാലിയുടെ വീട്ടില്‍ നിന്നും അന്വേഷണത്തിനിടെ പൊലീസ് നായ ഓടിപോയി നിന്നതും അറുപുഴയ്ക്ക് സമാനമാണ്.

കാറില്‍ രക്ഷപ്പെട്ടു

കാറില്‍ രക്ഷപ്പെട്ടു

ഷീബയേയും ഭര്‍ത്താവിനേയും അക്രമിച്ച ശേഷം രാവിലെ പത്തോടെ മോഷ്ടിക്കപ്പെട്ട കാര്‍ പുറത്ത് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.കുറ്റകൃത്യത്തിന് ശേഷം പ്രതി ഷീബയുടെ വീട്ടിലെ കാറില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്നാണ് നിഗമനം. കാര്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തുകയാണ്. ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. ഇതോടെ അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. വീടിന്റെ സമീപത്തുനിന്നാണ് ഷീബയുടെ ഫോണ്‍ കണ്ടെത്തുന്നത്. ഇത് അക്രമികള്‍ കൊണ്ട് പോയിരുന്നോയെന്ന് നേരത്തെ സംശയിച്ചിരുന്നു. അതേസമയം ഷീബയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഇതുവരേയും കണ്ടെത്താനിയിട്ടില്ല.

English summary
Kottayam Sheeba Sali Murder Case: A Couple Missed From Same Place before three Years back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X