Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീബ വധം: പബ്ജി കളി നേരം പുലരുവോളം, സഹോദരിയെ നൂല്‍ക്കമ്പി കൊണ്ട് കെട്ടിയിട്ടു, 'സൈക്കോ' ബിലാല്‍....

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ കേസിലെ പ്രതി ബിലാലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. താനുമായി അടുപ്പമുള്ളവരെ പോലും ക്രൂരമായി കൊല്ലാന്‍ യാതൊരു പ്രശ്‌നവും ഇയാല്‍ക്കില്ലെന്നാണ് വ്യക്തമാകുന്നത്. ഷീബയും ഭര്‍ത്താവ് മുഹമ്മദ് സാലിയും ബിലാലുമായി നല്ല പരിചയമുള്ളവരായിരുന്നു. പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനാണ് ഇവരെ തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്. പണവും സ്വര്‍ണവും ഇവിടെ നിന്ന് മോഷ്ടിക്കുകയും ചെയ്തു. ഇയാള്‍ പബ്ജി ഗെയിമിന് വല്ലാതെ അഡിക്റ്റായിരുന്നുവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പറയുന്നത്.

പ്രത്യേക സ്വഭാവക്കാരന്‍

പ്രത്യേക സ്വഭാവക്കാരന്‍

ബിലാലിന് അടുത്ത കൂട്ടുകാരൊന്നുമില്ല. വീട്ടുകാരുമായി നിരന്തരം കലഹവും ഇയാള്‍ ഉണ്ടാക്കാറുണ്ട്. നാട്ടുകാര്‍ പറയുന്നത് ഇയാള്‍ പ്രത്യേക സ്വഭാവക്കാരനാണെന്നാണ്. നേരം പുലരുവോലം ഫോണില്‍ പബ്ജി ഗെയിം കളിക്കുന്നതാണ് ബിലാലിന്റെ പ്രധാന വിനോദം. നേരത്തെ ഷീബയുടെ വീടിനടുത്താണ് ബിലാലിന്റെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മകള്‍ മാത്രമുള്ള ദമ്പതികള്‍ക്ക് ഇയാള്‍ വലിയ സഹായമായിരുന്നു. വളരെ പെട്ടെന്ന് ഇവര്‍ ബിലാലുമായി അടുത്തത്.

എല്ലാ സഹായവും....

എല്ലാ സഹായവും....

അയല്‍വാസികളുമായി പോലും വലിയ അടുപ്പം ഷീബയുടെ കുടുംബത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ബിലാലിനെ ഇവര്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായും സഹായിച്ചിരുന്നു. പ്രശയത്തില്‍ വെള്ളം കയറിയപ്പോള്‍ സാധനങ്ങള്‍ മാറ്റാനായി സഹായിച്ചതും ബിലാലായിരുന്നു. ഇയാള്‍ക്ക് ഏത് സമയത്തും കയറി ചെല്ലാവുന്ന സ്വാതന്ത്ര്യം ഈ വീട്ടിലുണ്ടായിരുന്നു. ഇതാണ് പിന്നീട് ഇവരുടെ ജീവനെടുത്തത്. ഇയാള്‍ നാടുവിടണമെന്ന ലക്ഷ്യത്തോടെയാണ് ഷീബയുടെ വീട്ടിലെത്തിയത്.

സൈക്കോ ബിലാല്‍

സൈക്കോ ബിലാല്‍

ബാറ്ററി ബിലാല്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ബാറ്ററികളും മോട്ടോറുകളും മോഷ്ടിച്ച് പാട്‌സുകളാക്കി കടത്തിയതിനാലാണ് നാട്ടുകാര്‍ ഈ പേര് വിളിച്ചിരുന്നത്. മകന്‍ ശരിക്കും സൈക്കോയാണെന്നാണ് പിതാവ് നിസാമുദീന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചില നേരം അവന്റെ സ്വഭാവം മഹാ പിശകാണ്. അത് നേരത്തെ അറിയാം. ഭക്ഷണം കൃത്യമായി കഴിക്കില്ല. രാത്രി ഒരു മണിക്ക് വെള്ളം മാത്രം കുടിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പബ്ജി കളിച്ച് കൊണ്ടിരിക്കുന്നത് സാധാരണമാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ വീട്ട് വിട്ടുപോവാറുണ്ട്.

സഹോദരിയെ കെട്ടിയിട്ടു...

സഹോദരിയെ കെട്ടിയിട്ടു...

കൊലപാതകത്തിന്റെ രീതി അറിഞ്ഞപ്പോഴേ ബിലാലിനെ സംശയിച്ചിരുന്നു. നേരത്തെ ഇതേ രീതിയില്‍ അവന്‍ ക്രൂരത കാണിച്ചിട്ടുണ്ട്. സഹോദരിയെ മര്‍ദിച്ച് കൈകാലുകള്‍ ഒരിക്കല്‍ കെട്ടിയിട്ടിരുന്നു. അതും നൂല്‍ക്കമ്പി ഉപയോഗിച്ചായിരുന്നു കെട്ടിയിട്ടത്. അന്ന് ഞങ്ങളെ ഞെട്ടിച്ചിരുന്നു ഇക്കാര്യം ഗ്യാസ് സ്റ്റൗ അവന് നല്ലത് പോലെ നന്നാക്കാന്‍ അറിയാം. വയറിംഗ് പഠിച്ചിട്ടില്ല. പക്ഷേ, വൈദ്യുതി കൈകാര്യം ചെയ്യും. ഹോട്ടലിലെ ത്രീഫെയ്‌സ് ലൈന്‍ കേടാകുമ്പോള്‍ നന്നാക്കിയിരുന്നത് ബിലാലാണ്. ഇത്തരം കാര്യങ്ങള്‍ ആലോചിച്ചപ്പോല്‍ ബിലാലിന്റെ സംശയിക്കുക സാധാരണമായിരുന്നു.

മൂന്ന് സൂചനകള്‍

മൂന്ന് സൂചനകള്‍

ബിലാലിനെ കുടുക്കിയത് മൂന്ന് സൂചനകള്‍. ഒന്ന് ഷീബ അടുക്കളയില്‍ പുഴുങ്ങാന്‍ വെച്ചിരുന്ന മൂന്ന് മുട്ടയാണ്. ദമ്പതികള്‍ പൊതുവില്‍ ആരുമായും അടുപ്പം കാണിച്ചിരുന്നു. വീട്ടില്‍ലൈറ്റ് പോലും ഇടാതെ ടിവിയുടെ വെളിച്ചത്തിലാണ് ഇവര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. അങ്ങനെയുള്ളവര്‍ ഭക്ഷണം ഉണ്ടാക്കിയത് അടുപ്പമുള്ളവര്‍ക്ക് വേണ്ടിയാവുമെന്ന് ഉറപ്പാണ്. മൂന്നാമത്തെ മുട്ട ആര്‍ക്ക് വേണ്ടിയാണെന്നുള്ള ചോദ്യവും നിര്‍ണായകമായി. മറ്റൊന്ന് സിസിടിവി ദൃശ്യങ്ങളാണ്. രാവിലെ ഏഴരയോടെ കൈലി മുണ്ടുടുത്ത് വണ്ണം കൂടിയ ആള്‍ പാറപ്പാടം റോഡിലൂടെ നടന്നുപോകുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. കാര്‍ ഓടിച്ചിരുന്നപ്പോഴെല്ലാം ബിലാല്‍ അപകടമുണ്ടാക്കിയിരുന്നു. ഇയാള്‍ പെട്രോള്‍ പമ്പിലും അപകടം ഉണ്ടാക്കിയിരുന്നു. ഇതാണ് അവസാനത്തെ കുരുക്കായി മാറിയത്.

ഷീബ ഉറപ്പ് വരുത്താറുണ്ട്

ഷീബ ഉറപ്പ് വരുത്താറുണ്ട്

ഷീബയും സാലിയും മാത്രമാണ് ഷാനി മന്‍സിലില്‍ താമസം. വീട്ടില്‍ എത്തുന്നത് ആരാണെങ്കിലും അത് ജനലിലൂടെ നോക്കി ഉറപ്പ് വരുത്തി മാത്രമേ ദമ്പതികള്‍ സാധാരണ വാതില്‍ തുറക്കാറുള്ളത്. ബിലാല്‍ കയറിയത് മുന്‍വാതില്‍ വഴിയാണെന്ന് വ്യക്തമാണ്. അതുകൊണ്ട് ഷീബയ്ക്ക് നന്നായി അറിയാവുന്നയാളാണെന്ന് ഉറപ്പിച്ചത്. വീട്ടിനുള്ളിലെ പരിശോധനയില്‍ കുടിച്ച് വെച്ച് ചായയുടെ ഗ്ലാസ് കിട്ടി. വന്നയാള്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള ശ്രമം നടന്നതായും കണ്ടു. ഇതോടെ കൃത്യം നടത്തിയത് ഷീബയ്ക്കും സാലിക്കും അറിയാവുന്നയാളാണെന്ന് ഉറപ്പാവുകയായിരുന്നു

Recommended Video

cmsvideo
    വീട്ടമ്മയുടെ കൊലപാതകം: അയല്‍ക്കാരനായ പ്രതി അറസ്റ്റില്‍ | Oneindia Malayalam
    സംഭവിച്ചത് ഇങ്ങനെ

    സംഭവിച്ചത് ഇങ്ങനെ

    ഞായറാഴ്ച്ചയാണ് ഷീബയില്‍ നിന്നും പണം കടമായി വാങ്ങാന്‍ ബിലാല്‍ തീരുമാനിച്ചത്. അന്ന് രാത്രി പുറത്തുപോയ ബിലാല്‍ അടുത്ത ദിവസം അതിരാവിലെ ഷീബയുടെ വീട്ടിലെത്തി. പക്ഷേ അവര്‍ ഉണര്‍ന്നിരുന്നില്ല. തുടര്‍ന്ന് കടയില്‍ പോയി കാപ്പി കുടിച്ച ശേഷം ഇവിടെ തിരികെയെത്തി. തുടര്‍ന്നാണ് ഷീബയോട് പണം കടം ചോദിക്കുന്നത്. പലപ്പോഴായി നല്‍കിയ പണം തിരിച്ച് ചോദിക്കുകയായിരുന്നു ഷീബ. ഇതിനിടെ സാലിക്ക് എത്തുകയും, ഷീബ അടുക്കളയിലേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ഹാളിലെ ടീപോയ് തകര്‍ത്ത് അതിന്റെ കഷ്ണം എടുത്ത് സാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ഷീബയെയും ആക്രമിച്ചു. ഷീബയുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ ഊരിയെടുത്തു. ഇതിനിടെ ഷീബ അനങ്ങിയത് കൊണ്ടാണ് രണ്ട് പേരെയും കമ്പി ചുറ്റിക്കെട്ടി ഷോക്കടിപ്പിക്കാന്‍ ശ്രമിച്ചത്.


    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+