കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷണം കാമുകിയെ കാണാൻ; അതിബുദ്ധി കാണിച്ച് ബിലാൽ,പോലീസ് പൂട്ടിയത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കോട്ടയം; താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ സാലിയെന്ന വീടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. വളരെ ക്രൂരമായാണ് ഷീബയെ ബിലാൽ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ബിലാലിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന തരത്തിലായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ ബിലാലിന് അതിബുദ്ധിയാണെന്ന നിലപാടിലാണ് പോലീസ്. തെളിവുകൾ നശിപ്പിക്കാനുള്ള ബിലാലിന്റെ ശ്രമങ്ങളാണ് പോലീസ് വിലയിരുത്തലിന് പിന്നിൽ. ബിലാലിന്റെ കണക്ക് കൂട്ടൽ എല്ലാം പൊളിച്ച് പോലീസ് പ്രതിയെ പൂട്ടുകയായിരുന്നു.

ഓൺലൈൻ ചൂതാട്ടം

ഓൺലൈൻ ചൂതാട്ടം

ഓൺലൈൻ ചൂതാട്ടത്തിനും ഗെയിമുകൾക്കും അടിമയായിരുന്നു ബിലാൽ. റമ്മിയായിരുന്നു പ്രീയം. ഇതിനായി പണം കണ്ടെത്താനായിരുന്നു കൊല നടത്തിയതെന്ന് രണ്ടാം വട്ട ചോദ്യം ചെയ്യലിൽ ബിലാൽ പോലീസിന് മൊഴി നൽകി. ബിലാൽ പബ്ജിക്കും ഗെയിമുകൾക്കും അടിമയാണെന്ന് നേരത്തേ തന്നെ പിതാവ് നിസാമുദ്ദീൻ വെളിപ്പെടുത്തിയിരുന്നു.

ഒരു ദിവസം 5000 രൂപ വരെ

ഒരു ദിവസം 5000 രൂപ വരെ

ഓൺലൈൻ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാൽ നേടിയിരുന്നു. വരുമാനം നിലച്ചതോടെ ഇതിനായി കൂടുതൽ പണം കണ്ടെത്താനായിരുന്നു ബിലാൽ മോഷണത്തിന് ഒരുങ്ങിയത്. ഇതോടെയാണ് വർഷങ്ങളായി അടുപ്പമുള്ള അബ്ദുൾ സാലിയുടെ വീട്ടിൽ നിന്നും കവർച്ച നടത്താൻ ബിലാൽ തിരുമാനിക്കുന്നത്.

തെളിവ് നശിപ്പിക്കാൻ

തെളിവ് നശിപ്പിക്കാൻ

സാലിയുടെ വീട്ടിൽ എത്തിയ ബിലാൽ മേശയുടെ ഫ്രെയിം ഉപോയഗിച്ച് ആദ്യം സാലിയെയായിരുന്നു ആക്രമിച്ചത്. പിന്നീട് ഷീബയെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഇരുവരും എഴുന്നേൽക്കാനുള്ള ശ്രമം നടത്തിയപ്പോൾ വീണ്ടും വീണ്ടും അടിച്ചു. എന്നാൽ സ്വർണവും പണവുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തെളിവ് നശിപ്പിക്കാനുള്ള ബിലാലിന്റെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

പാചക വൈദഗ്ദ്യം

പാചക വൈദഗ്ദ്യം

ബിലാലിനെ കുരുക്കാൻ പോലീസിനെ തുണച്ചത് ഇയാളുടെ പാചക വൈദഗദ്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. ചിക്കൻ ബിരിയാണ്,ചില്ലി ചിക്കൻ, പൊറോണട്ട എന്നിവയെല്ലാം വളരെ നന്നായി പാചകം ചെയ്തിരുന്ന ആളാണ് ബിലാൽ. വീട് വിട്ട് പോകുമ്പോഴെല്ലാം ഇയാൾ ഏതെങ്കിലും ഹോട്ടലിലാണ് ജോലിക്ക് കയറാറുള്ളത്. ഈ വഴിക്കായിരുന്നു പോലീസിന്റെ അന്വേഷണം.

മൊബൈൽ ടവർ കേന്ദ്രീകരിച്ച്

മൊബൈൽ ടവർ കേന്ദ്രീകരിച്ച്

മൊബൈൽ ലൊക്കേഷൻ അന്വേഷിച്ച് പോലീസ് അന്വേഷണം വിപുലമാക്കിയപ്പോൾ ബിലാലിന്റെ ടവർ ലൊക്കേഷൻ എറണാകുളത്ത് ആണെന്ന് കണ്ടെത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം നാടുവിട്ട ബിലാൽ കേസിന്റെ ഗതി അറിയാനായി പലപ്പോഴായി ബന്ധുക്കളെ വിളിച്ചിരുന്നു. എറണാകുളം ലൊക്കേഷൻ പരിധിയിൽ ഉള്ള മറ്റൊരു ഫോണിലേക്ക് ബിലാൽ വിളിച്ചതായി പോലീസ് കണ്ടെത്തി.

ഹോട്ടൽ ഉടമയുടേത്

ഹോട്ടൽ ഉടമയുടേത്

ഇതോടെ ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതൊരു ഹോട്ടൽ ഉടമയുടേതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇടപള്ളിയിൽ ബിലാൽ ജോലി ചെയ്യുന്ന ഹോട്ടലിൽ അന്വേഷണ സംഘം എത്തി. അവിടെ ജോലി ചെയ്യുകയായിരുന്ന 15 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒപ്പമാണ് ബിലാൽ കഴിഞ്ഞിരുത്.

Recommended Video

cmsvideo
കണ്ണൂർ ജില്ലയിൽ 50 കണ്ടെയ്‌ൻമെൻറ് സോണുകൾ
കാമുകിയെ കാണാൻ

കാമുകിയെ കാണാൻ

അതേസമയം തനിക്കൊരു കാമുകി ഉണ്ടായിരുന്നതായും പെൺകുട്ടിയുടെ അടുത്തേക്ക് പോകാനുമാണ് മോഷണം നടത്തിയതെന്നും ബിലാൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ അസം സ്വദേശിയാണെന്നും ഓൺലൈനിലൂടെയാണ് പരിചയപ്പെട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. അതിനിടെ ഞായറാഴ്ച വീണ്ടും പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. ബിലാൽ താമസിച്ച ആലപ്പുഴയിലെ ലോഡ്ജിലാണ് തെളിവെടുപ്പ് നടത്തുക.

English summary
kottayam thazhathangadi murder case; This is how police caught bilal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X