• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഷീബ വധം: കൊലയാളി കാറിനുള്ളില്‍, ദൃശ്യങ്ങള്‍, വൈദ്യുതി കയര്‍ കെട്ടിയിട്ട്....സാലിക്കില്‍!!

കോട്ടയം: താഴത്തങ്ങാടിയില്‍ റോഡരികിലെ വീട്ടില്‍ പട്ടാപ്പകന്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. സമീപത്തുള്ള സിസിടിവി ദൃശ്യത്തില്‍ പ്രതികളില്‍ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കൊടുക്രൂരതയാണ് ഇവര്‍ വീട്ടമ്മയായ ഷീബയോടും ഭര്‍ത്താവ് മുഹമ്മദ് സാലിക്കിനോടും കാണിച്ചത്. തെളിവ് നശിപ്പിക്കാനും ശ്രമവും നടന്നിട്ടുണ്ട്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പട്ടാപ്പകല്‍ ഇത്തരമൊരു ക്രൂരകൃത്യം നടന്നതില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് സമീപവാസികള്‍.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കവര്‍ച്ച ശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ നിന്ന് കാര്‍ മോഷണം പോയിട്ടുണ്ട്. ഷീബയുടെയും സാലിക്കിന്റെയും ദേഹത്ത് വൈദ്യുതി കയര്‍ കെട്ടിവെച്ചിരുന്നു. വീട്ടിലെ പാചക വാതക സിലിണ്ടറും തുറന്നിട്ടിരുന്നു. അയല്‍പക്കത്തെ വീട് വാടകയ്ക്ക് നോക്കാന്‍ വന്നവര്‍ പാചക വാതകത്തിന്റെ മണം ശ്വസിച്ച് സാലിക്കിന്റെ വീട്ടില്‍ എത്തി. ഇതിനിടെ മാതാപിതാക്കളെ ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ ഷാനി ബന്ധുക്കളോട് പറയുന്നു. ഇങ്ങനെയാണ് സംഭവം പുറത്തുവരുന്നത്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

താഴത്തങ്ങാടില്‍ കൊലപാതകത്തില്‍ പോലീസ് ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പ്രതികള്‍ പോലീസിനെ വഴിതെറ്റിക്കാന്‍ പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ട കാര്‍ കടന്നുപോകുന്നതിന്റെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിലുള്ള കൊലയാളി തന്നെയാണ്. സമീപത്തെ മറ്റ് വീടുകളിലെ സിസിടിവികളും പോലീസ് ശേഖരിക്കുന്നുണ്ട്. കടന്നുപോയ കാറില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വ്യക്തമാകുന്നത്.

പത്ത് മണിയോടെ....

പത്ത് മണിയോടെ....

രാവിലെ പത്ത് മണിയോടെ തന്നെ കൊലയാളി സംഘം ഷീബയുടെ വീട്ടില്‍ എത്തിയിരുന്നു. കാര്‍ മോഷ്ടിച്ചത് ഇയാള്‍ തന്നെയാണ്. കുമരകം ഭാഗത്തേക്ക് ഇയാള്‍ കാറോടിച്ച് പോയത്. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യമെന്നാണ് ബന്ധുക്കളുടെ നിഗമനം. ഷീബയ്‌ക്കോ സാലിക്കോ ആരുമായി വൈരാഗ്യമുണ്ടായിരുന്നില്ല. സാമ്പത്തിക ഭദ്രതയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഷീബയുടെ സ്വര്‍ണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സമീപപ്രദേശത്ത് പ്രായമുള്ളവരാണ് താമസിക്കുന്നത്. അതുകൊണ്ടായിരിക്കും കേള്‍ക്കാതിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഷാനി മന്‍സിലില്‍ നടന്നത്...

ഷാനി മന്‍സിലില്‍ നടന്നത്...

രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഷീബയും മാത്രമാണ് താമസിച്ചിരുന്നത്. ഇവിടെ ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസ്സിലാക്കി അയല്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചിരുന്നു. അവരാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. തുടര്‍ന്ന വാതില്‍ വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബ മരിച്ചു. രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്.

വൈദ്യുതി കയര്‍ കെട്ടിയിട്ട്...

വൈദ്യുതി കയര്‍ കെട്ടിയിട്ട്...

കൊലയാളികള്‍ അതിക്രൂരമായ കാര്യങ്ങളാണ് ചെയ്തത്. ഷീബയെ ഷോക്കടിപ്പിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. കമ്പി ഇവരുെട കാലില്‍ ചുറ്റിയിട്ടുണ്ട്. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണ മുറിയിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടി നിലയിലും, സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലുമായിരുന്നു. അതേസമയം വീട്ടിലേക്ക് കയറുന്ന വാതിലിനോട് ചേര്‍ന്നാണ് ഷീബയുടെ മൃതദേഹമുള്ളത്. വാതില്‍ തുറന്നയുടന്‍ അക്രമി സംഘം ഇവരെ കീഴ്‌പ്പെടുത്തിയിരിക്കാം.

അവസാന പ്രതീക്ഷ

അവസാന പ്രതീക്ഷ

തെളിവ് നശിപ്പിക്കാനാണ് കൊല നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ഏക പ്രതീക്ഷ മുഹമ്മദ് സാലിക്കിലാണ്. ഇയാള്‍ക്ക് കൊലയാളികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ സാലിക്കിന്റെ ആരോഗ്യ നില വെല്ലുവിളിയാണ്. സാലിയെ ഇന്നലെ തന്നെ സര്‍ജറിക്ക് വിധേയനാക്കിയിട്ടുണ്ട്. ഇയാളുടെ സംസാര ശേഷി തിരിച്ച് കിട്ടുന്നത് വരെ അന്വേഷണ സംഘം കാത്തിരിക്കേണ്ടി വരും. സാലിക്ക് ഞരമ്പിന്റെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടെ ഒരു കണ്ണിന് തീരെ കാഴ്ച്ചയില്ലാതായി. മറ്റൊരു കണ്ണിന് ഭാഗികമായിട്ടാണ് കാഴ്ച്ചയുള്ളത്.

കൃത്യമായി നിരീക്ഷിച്ചവര്‍

കൃത്യമായി നിരീക്ഷിച്ചവര്‍

ഷാനിയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നതെന്ന് അറിയാവുന്നവരാകും അക്രമികള്‍. വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കൈയ്യില്‍ ചുറ്റിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചാണ് ഷിബയെ ഷോക്ക് അടിപ്പിച്ചത്. അതിര്‍ത്തികളിലും ചെക് പോസ്റ്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇവരുടെ മകള്‍ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉടന്‍ എത്തുമെന്നാണ് സൂചന.

English summary
Kottayam Thazhathangadi Murder:police found cctv footages of murderer in a car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X