കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊന്നത് പഴയ അയല്‍വാസി; യുവാവ് കുറ്റംസമ്മതിച്ചെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഷാനി മന്‍സിലില്‍ ഷീബ കൊല്ലപ്പെട്ട സംഭവത്തില്‍ മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ഷീബയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു യുവാവിന്. സാമ്പത്തിക സഹായവും ഇയാള്‍ക്ക് ലഭിച്ചിരുന്നു. വീട്ടിലെത്തിയത് മോഷണം ലക്ഷ്യമിട്ടാണെന്നും പോലീസ് പറഞ്ഞു.

Recommended Video

cmsvideo
വീട്ടമ്മയുടെ കൊലപാതകം: അയല്‍ക്കാരനായ പ്രതി അറസ്റ്റില്‍ | Oneindia Malayalam
k

ഞായറാഴ്ച രാത്രിയാണ് പ്രതി സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയത്. പുലര്‍ച്ചെ ഷീബയുടെ വീട്ടിനടുത്തെത്തി. പിന്നീട് തിരിച്ചുപോയി രാവിലെ വീണ്ടും വന്നു. പരിചയമുള്ള വ്യക്തിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വാതില്‍ തകര്‍ത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. പരിചയമുള്ള വ്യക്തി ആയതിനാലാണ് ഷീബ വാതില്‍ തുറന്നുകൊടുത്തത്. അകത്ത് കയറി സംസാരിച്ചിരിക്കവെ ഷീബ കുടിക്കാന്‍ വെള്ളമെടുക്കുന്നതിന് അടുക്കളയിലേക്ക് പോയി.

ഈ സമയത്താണ് സാലിയുമായി തര്‍ക്കമുണ്ടായതും ടീപോയ് കൊണ്ട് തലക്കടിച്ചതും. ബഹളം കേട്ടെത്തിയ ഷീബയെയും തലക്കടിച്ചു. ശേഷം ഷീബ ധരിച്ചിരുന്നതും അലമാറയിലുള്ളതുമായ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തി. മരണം ഉറപ്പിക്കാന്‍ കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. തെളിവില്ലാതാക്കാന്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടു. വീട്ടിലുണ്ടായിരുന്ന കാറുമായി കടന്നുകളഞ്ഞു. ഷീബയുടെ വീട്ടിലെ കാറുമായി പ്രതി രക്ഷപ്പെട്ടതാണ് കുടുങ്ങാന്‍ കാരണം.

കാര്‍ പോയ വഴി സിസിടിവി പരിശോധിച്ച് പോലീസ് കണ്ടെത്തി. ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പില്‍ കയറിയ ദൃശ്യവും ലഭിച്ചു. ഷീബയുടെ ഭര്‍ത്താവ് സാലി കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതിയുമായി പോലീസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തി. ഇയാളുടെ എറണാകുളത്തെ താമസസ്ഥലത്ത് നിന്ന് സ്വര്‍ണം കണ്ടെടുത്തു. മുമ്പ് ഹോട്ടലുകളില്‍ പാചക ജോലി ചെയ്തിരുന്നു പ്രതി. ഇപ്പോള്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. തെളിവുകള്‍ ശേഖരിച്ചുവരികയാണ് പോലീസ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.

English summary
Thazhathangadi Sheeba Murder Case: Neighbor arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X