പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു: സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയം പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജിനെയാണ് പാമ്പ് കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിടനാട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ മാറ്റുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം.
ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ പാമ്പ് വിജിയുടെ കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. രണ്ട് കയ്യിലും കടിക്കുകയായിരുന്നു. കടിയേറ്റതിനെ തുടർന്ന് രക്തസ്രാവം നിലയ്ക്കാതായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

നാട്ടുകാർ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പാമ്പിനെ ചാക്കിലാക്കാൻ സഹായിക്കുന്നതിനിടെയാണ് സംഭവം. അതേ സമയം പെരുമ്പാമ്പിനെ വനത്തിൽ വിട്ടയ്ക്കുന്നതിനായി ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയതോടെ അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications