ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂര ചോര്‍ന്നു; കുളിസമരവുമായി കോണ്‍ഗ്രസ് നേതാവ്
കോട്ടയം: കോട്ടയം ജില്ലയിലെ പാലാ കൊട്ടരമറ്റം ബസ് സ്റ്റാന്റിലെ മേല്‍ക്കൂര ചോര്‍ച്ചയില്‍ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി ജോസ്. ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്ക്കെതിരെ കുളിച്ച് കൊണ്ടാണ് തോമസ് ആര്‍ വി ജോസ് പ്രതിഷേധിച്ചത്.

Image Credit: Facebook
തിങ്കളാഴ്ച വൈകിട്ടായിരുന്നു കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി ജോസിന്റെ കുളി സമരം അരങ്ങേറിയത്. കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണിയുടെ സ്മാരകമായി പുതുക്കി നിര്‍മിച്ചതായിരുന്നു പാലാ കൊട്ടരമറ്റം ബസ് സ്റ്റാന്റിലെ വിശ്രമ കേന്ദ്രം.
വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേല്‍ക്കൂര തകര്‍ന്ന് വെള്ളം അകത്തേക്ക് വീഴാന്‍ തുടങ്ങിയത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും സാധിക്കില്ല. ആ വിധത്തില്‍ വലിയ രീതിയില്‍ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് വെള്ളം വീഴുന്നുണ്ട്.
ഇതിനെതിരെ വലിയ രീതിയില്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഏറെ നാളായിട്ടും പരിഹരിക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ആയിരുന്നു കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി ജോസ് കുളി സമരം.












Click it and Unblock the Notifications