Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് രണ്ടു വയസുകാരന് രോഗമുക്തി: മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു,

കോട്ടയം: ജില്ലയില്‍ വ്യാഴാഴ്ച മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ ഒരാളുടെയും മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ രണ്ടു പേരുടേയും ഫലമാണ് പോസിറ്റീവ് ആയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ് വരികയാണ്.

എന്നാൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ മൂന്നു പേര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിവരികയാണ്. രോഗം സ്ഥിരീകരിച്ച് അമ്മയ്ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതാണ് പ്രതീക്ഷ നൽകുന്നത്.

download-158

കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ രണ്ട് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ ഗർഭിണിയായ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരുന്നത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയെയും രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ മാങ്ങാനം സ്വദേശിനിയായ 83 കാരിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. കൊച്ചിലിയിൽ വിമാനമിറങ്ങിയ ഇവർ കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഇവരുടെ ഭർത്താവിന്റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. വിദേശത്തുള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബായിലേയ്ക്ക് പോയത്.

ഇതേ വിമാനത്തില്‍ കൊച്ചിയിൽ തിരിച്ചെത്തിയ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ 42കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിമാനത്തില്‍ വന്ന പത്തനംതിട്ട സ്വദേശിക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് ഒമ്പതിന് കുവൈറ്റ്- കൊച്ചി വിമാനത്തില്‍ എത്തിയ നീണ്ടൂര്‍ സ്വദേശിയായ 31 കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ വിമാനത്തിലെത്തിയ കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ രോഗം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ് വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+