വനിത മതിലിന് ഒരുക്കങ്ങളുമായി കോട്ടയം; ആലോചന യോഗം ചൊവ്വാഴ്ച, മന്ത്രി, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും
കോട്ടയം: ജനുവരി ഒന്നിന് ദേശീയപാതയില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ക്യാമ്പെയിന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡിസംബര്‍ 18ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍ യോഗം ചേരും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍ വിവിധ സാംസ്‌കാരിക-നവോത്ഥാന സംഘടനാ ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
സാമൂഹ്യ-സാംസ്‌ക്കാരിക-സര്‍വ്വീസ് സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വനിതകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ-അങ്കണവാടി -തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും വനിതാജീവനക്കാര്‍-കുടുംബാംഗങ്ങള്‍, കോളേജ്-യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികള്‍, അധ്യാപികമാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വനിതകളുടെയും പങ്കാളിത്തം വനിതാ മതില്‍ പരിപാടിയില്‍ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥമാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.













Click it and Unblock the Notifications