രാത്രി വീട്ടില്‍ കയറി വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍
കോട്ടയം: വീട്ടമ്മയ്ക്ക് നേരെ അതിക്രമം. എരുമേലിയിൽ ആണ് വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ചത്. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേർച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പിൽ വീട്ടിൽ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടിൽ ഷാൻ വി.എസ് (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞ ദിവസം രാത്രി, എരുമേലിയിൽ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയും ചെയ്തു. ഈ കേസിലെ പ്രതിയായ ഷിഹാസിനെതിരെ എരുമേലി സ്റ്റേഷനിൽ വധശ്രമ കേസ് നിലവിലുണ്ട്.
എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഒ. അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ. ബാബു, അനിൽകുമാർ, എ.എസ്.ഐമാരായ രാജേഷ് കുമാർ, ബെന്നി, ഷീന മാത്യു, സി.പി.ഒമാരായ സിജി കുട്ടപ്പൻ, ഷഫീഖ്, ഓമന എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications