കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്‌ളാറ്റിന്റെ 15ാം നിലയില്‍ പാമ്പ്, ഭയന്ന് വിറച്ച് വീട്ടുകാര്‍, വാവ സുരേഷ് എത്തി, സംഭവിച്ചത്!!

Google Oneindia Malayalam News

കോട്ടയം: പാമ്പുകളുടെ വിളയാട്ടം വീണ്ടും വര്‍ധിക്കുന്നു. നഗരത്തിന്റെ ഫ്‌ളാറ്റിന്റെ പതിനഞ്ചാം നിലയില്‍ എത്തിയ പാമ്പിനെ കണ്ട് വിറച്ചിരിക്കുകയാണ് വീട്ടുകാര്‍. എങ്ങനെയാണ് ഈ പാമ്പ് എത്തിയതെന്ന് പോലും വ്യക്തമല്ല. ഒടുവില്‍ പാമ്പിനെ വാവാ സുരേഷ് എത്തിയാണ് പിടികൂടിയത്. കളത്തിപ്പടിക്ക് സമീപത്തെ ഫ്‌ളാറ്റില്‍ ശനിയാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് അടി നീളത്തിലുള്ള പാമ്പിനെ കണ്ടത്.

1

Recommended Video

cmsvideo
Vava Suresh Talks about whether he deserve Padmasree award or not | Oneindia Malayalam

സാധാരണ പാമ്പുകള്‍ക്ക് ടൈല്‍ പാകിയ നിലത്ത് അതിവേഗം നീങ്ങാന്‍ സാധിക്കാറില്ല. എന്നാല്‍ ഈ പാമ്പ് ടൈല്‍ പാകിയ നിലത്ത് അതിവേഗം ഇഴഞ്ഞ് നീങ്ങിയെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിനെ കണ്ടതോടെയാണ് ഇവിടെയുള്ള താമസക്കാര്‍ പരിഭ്രാന്തരായത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പാമ്പിനെ കാണാതായതോടെ ആശങ്ക വര്‍ധിച്ചു. ഫ്‌ളാറ്റില്‍ താമസക്കാര്‍ സുരക്ഷയെ കരുതി വാവ സുരേഷിനെ കാര്യം അറിയിച്ചതോടെയാണ് അദ്ദേഹം എത്തിയത്.

ആശങ്കയിലാണ് ഇവര്‍ വീട്ടിനുള്ളില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. ഇവര്‍ രാവിലെ തന്നെ വാവ സുരേഷിനെ അറിയിച്ചതോടെ അദ്ദേഹം ഉച്ചയോടെ തന്നെ തിരുവനന്തപുരത്ത് നിന്ന് ഇവിടെയെത്തി. താമസക്കാര്‍ പറഞ്ഞത് അനുസരിച്ച് വീട് മുഴുവന്‍ വാവ സുരേഷ് അരിച്ചുപെറുക്കി. പാമ്പിനെ കണ്ട മുറിയിലും സമീപത്തും പരിശോധിച്ചപ്പോള്‍ ഭിത്തി അലമാരയുടെ വശത്തെ പാനലിന്റെ ഉള്ളില്‍ പാമ്പ് ഉണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു.
പാനല്‍ ഇളക്കി മാറ്റിയതോടെ രണ്ട് വയസ്സുള്ള ഈ പാമ്പ് പുറത്തുചാടുകയായിരുന്നു. ചുരുട്ട ഇനത്തില്‍പ്പെട്ടതാണ് ഈ പാമ്പെന്ന് വാവ സുരേഷ് പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളിലാണ് വിദഗ്ധമായി പാമ്പിനെ സുരേഷ് പിടിച്ചത്. ഇവിടെയുള്ള താമസക്കാര്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.

English summary
kottayam: vava suresh catch a snake that found in 15th floor of a flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X