വിവാഹം കഴിഞ്ഞത് 22 ദിവസം മുമ്പ്, ഭാര്യയെ പരീക്ഷയ്‌ക്കെത്തിച്ചതിന് ശേഷം നവവരന്‍ ആത്മഹത്യ ചെയ്തു
പാമ്പാടി: ഭാര്യയെ പരീക്ഷക്കായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ നവവരന്‍ ആത്മഹത്യ ചെയ്തു. പാമ്പാടി വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 22 ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.

ബധനാഴ്ച രാവിലെ പരീക്ഷ എഴുതുന്നതിനായി ഭാര്യയെ റോബില്‍ കോളേജില്‍ എത്തിച്ച് മടങ്ങിയിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ അമ്മ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിലും പരിസരത്തും നടത്തിയ അന്വേഷണത്തില്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പയ്യപ്പാടി സ്വദേശിയയ യുവതിയെയാണ് റോബിൻ വിവാദം കഴിച്ചത്. ഇരുവരും പ്രേമ വിവാഹമായിരുന്നെന്നും സൗന്ദര്യ പ്പിണക്കത്തെ തുടര്‍ന്നാണ് റോബിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications