കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ അയല്‍വാസിയുടെ ആക്രമണം; യുവാവ് കുത്തേറ്റ് മരിച്ചു
കോട്ടയം: കോട്ടയം ഇഞ്ചിയാനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടക്കയം ആലംമൂട്ടില്‍ ജോയല്‍ ജോസഫ് മരിച്ചത്. അയല്‍വാസി ബിജോയിയുടെ കുത്തേറ്റാണ് ജോയല്‍ ജോസഫ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ട് മണിയോടയായിരുന്നു സംഭവം. 27 കാരനായ ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ആയിരുന്നു ബിജോയിയുടെ അപ്രതീക്ഷിതമായ ആക്രമണം.
നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക കാരണം വ്യക്തമല്ല. നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ക്കെതിരെ നേരത്തേയും നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പലപ്പോഴും ഒരു പ്രകോപനവുമില്ലാത നാട്ടുകാരുടെ മേല്‍ മെക്കിട്ടുകേറുന്ന സ്വഭാവക്കാരനാണ് ബിജോയി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബിജോയിയെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.












Click it and Unblock the Notifications