കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് മാനസിക പ്രശ്‌നങ്ങള്‍... നാട്ടുകാര്‍ പറയുന്നു, കണ്ട കാഴ്ച്ച!!

Google Oneindia Malayalam News

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിത്തരിച്ച് പ്രദേശവാസികള്‍. അമര ഗ്രാമം ഉണര്‍ന്നത് തന്നെ ഈ ഭയപ്പെടുത്തുന്ന വാര്‍ത്ത കേട്ടാണ്. നിരവധി പേരാണ് സംഭവ സ്ഥലത്ത് തടിച്ച് കൂടിയിരിക്കുന്നത്. ചുറ്റുപാടുകളുമായി വലിയ ബന്ധമില്ലാതിരുന്ന ഈ കുടുംബത്തില്‍ അമ്മയും മകനും മാത്രമാണ് താമസമുണ്ടായിരുന്നത്. വലിയ ദുരൂഹത നിറഞ്ഞ രീതിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

1

ഇവരുടെ വീടിനോട് ചേര്‍ന്ന് സഹോദരിയുടെ വീടുണ്ടെങ്കില്‍ ഇവിടെ ആരും താമസമില്ല. ഷാര്‍ജയിലായിരുന്നു മകന്‍ നിതിന്‍. രണ്ട് മാസം മുമ്പാണ് ഇയാള്‍ തിരിച്ചെത്തിയത്. യുവാവിന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാരും പോലീസും സൂചിപ്പിച്ചു. അമ്മ വാതിലിനോട് ചേര്‍ന്നുള്ള ഗ്രില്‍ രാത്രിയും പകലും വ്യതാസമില്ലാതെ താഴിട്ട് പൂട്ടുന്ന പതിവുണ്ട്. കൊലപാതകത്തിന് ശേഷം യുവാവിന് പുറത്തേക്ക് പോകാന്‍ കഴിയാതെ വന്നതും പോലീസിന് ഇയാള്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും വാതിലുകള്‍ പൂട്ടിയ നിലയിലായത് കൊണ്ടാണ്.

കൊലപാതക വിവരം കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. മറ്റൊരു മകനുള്ള വിദേശത്താണ്. നേരത്തെ തൊഴിലുറപ്പ് പണിക്ക് പോയിരുന്ന കുഞ്ഞന്നാമ്മ ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ജോലിക്ക് പോയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തി അമരയിലെ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്നു ഇവര്‍.

ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന രണ്ട് മക്കളും അദ്ദേഹത്തിന്റെ മരണശേഷമാണ് അമ്മയുടെ അടുത്തേക്ക് വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന നിതിന്‍ ഫെബ്രുവരി 12നാണ് നാട്ടില്‍ എത്തിയത്. ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റുമായി അമ്മ സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നതായി നിതിന്‍ പറഞ്ഞു. വീട്ടില്‍ നില്‍ക്കരുതെന്നും ജോലി സ്ഥലത്തേക്ക് തിരികെ പോകണമെന്നും ആവശ്യപ്പെട്ടതായും പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ സ്ഥിരം കലഹിച്ചിരുന്നതായി അയല്‍ക്കാരും പറഞ്ഞു.

English summary
youth killed mother because he have mental problems says neighbours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X