കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എക്‌സൈസിന്റെ കയ്യില്‍പെടാതിരിക്കാന്‍ ഓടി; ചെന്നുചാടിയതോ വനിതാ പോലീസിന്റെ വീട്ടില്‍

Google Oneindia Malayalam News

കോട്ടയം: സിനിമയിലൊക്കെ കണ്ടുമറന്ന ഒരു സീൻ പോലെയായിരുന്നു കോട്ടയത്ത് കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിലായത്. പോലീസിന്റെ കയ്യിൽ നിന്ന് ഒന്ന് രക്ഷപ്പെടാനാണ് ക‍ഞ്ചാവ് കേസിലെ പ്രതിയായ യുവാവ് ഓടിയത്. എക്‌സൈസ് സംഘം ഓടിച്ചപ്പോഴായിരുന്നു പിടികൊടുക്കാതെ യുവാവ് ഓടിയത്.

പക്ഷേ ആ ഓട്ടം വെറുതേ ആയിപ്പോയി. കാരണം എക്സൈസ് സംഘത്തിന്റെ കണ്ണ് വെട്ടിച്ച് ഓടിയ യുവാവ് ചെന്നു പെട്ടത് എവിടെയാണെന്നോ...അതാണ് ഈ സംഭവത്തിലെ തമാശ. ഓടിച്ചെന്ന് കയറിയത് വനിത പോലീസിസിന്റെ വീട്ടിലായിരുന്നു..

news

ഏറ്റുമാനൂർ പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ കെ കൻസിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഓടിപ്പിടിച്ച് കൻസിയുടെ വീട്ട് വളപ്പിൽ കയറിയ യുവാവിന്റെ പരിഭ്രമം കണ്ടാണ് ഇയാളെ ചോദ്യം ചെയ്തത്. അപ്പോഴാണ് സംഭവം പുറത്തുവരുന്നത്. വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് ആണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലേക്ക് ഓടിയെത്തിയത്.

കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍

കൻസി ഡ്യൂട്ടി കഴിഞ്ഞെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ സിനമയെ വെല്ലുന്ന കഥ നടക്കുന്നത്.മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ അജിത്ത് നിൽക്കുന്നത് കണ്ടു. കുറച്ചു പേർ തന്നെ കൊല്ലാൻ വരുന്നു, തന്നെ രക്ഷിക്കണം എന്ന് അജിത്ത് കൻസിയയോട് പറഞ്ഞു. ഈ പറഞ്ഞതിൽ സംശയം തോന്നിയ കൻസി യുവാവിനെ കാർ ഷെഡിനുള്ളിലേക്ക് കൊണ്ടുപോയി പിടിച്ചു വച്ചു. ചോദ്യം ചെയ്തതോടെ യുവാവ് ഒന്നും പറയാനായില്ല. തുടർന്ന് കൻസി അയൽവാസികളെ വിളിച്ചു വരുത്തി. അയൽവാസികളും വനിതാ പോലീസും ഇയാളെ തടഞ്ഞുവെച്ചു.

ജാസിയും ആഷിയും വേര്‍പിരിഞ്ഞു; കാരണം ആഷിയുടെ പെണ്‍സൗഹൃദമോ? ആരാധകര്‍ക്ക് പല അഭിപ്രായംജാസിയും ആഷിയും വേര്‍പിരിഞ്ഞു; കാരണം ആഷിയുടെ പെണ്‍സൗഹൃദമോ? ആരാധകര്‍ക്ക് പല അഭിപ്രായം

പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുമ്പേ വീട്ടിലേക്ക് ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ എത്തി. കഞ്ചാവ് കേസിലെ പ്രതിയാണ് യുവാവെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

തുടർന്ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ യുവാവിനെ എക്‌സൈസിന് കൈമാറി. ഇതോടെ കേസിൽ രണ്ട് പേരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതിയെ പിടികൂടിയ കൻസിയയെ നാട്ടുകാരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. അതേസമയം, ഇന്ന് കോഴിക്കോട് നിന്ന് മറ്റൊരു വാർത്ത വന്നിരുന്നു. റിയൽഎസ്റ്റേറ്റുകാരായി വേഷം മാറി ബുള്ളറ്റ് മോഷണക്കേസിലെ പ്രതിയെ പോലീസ് പിടിച്ചതായിരുന്നു ഈ വാർത്ത

English summary
Kottayam: Youth tried to escape from police, here what happened him vent goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X