കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരീക്ഷണത്തിലിരിക്കേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തി: ജോലി ചെയ്യില്ലെന്ന് കണ്ടക്ടർമാർ, സസ്പെൻഷൻ

Google Oneindia Malayalam News

കോട്ടയം: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ സർവീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടർമാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കൊവിഡ് നിരീക്ഷണത്തിൽ പോകേണ്ട ഉദ്യോസ്ഥ ഡ്യൂട്ടിയ്ക്കായി ഡിപ്പോയിലെത്തിയതോടെയാണ് സർവീസ് നടത്തില്ലെന്ന് അറിയിച്ചതെന്നാണ് സസ്പെൻഷൻ ലഭിച്ച കണ്ടക്ടർമാർ നൽകുന്ന വിവരം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് സംഭവം.

കൊവിഡ് ചികിത്സക്ക് 1.52 കോടിയുടെ ബില്ല്: പ്രവാസിയുടെ മുഴുവൻ തുകയും എഴുതി തള്ളി ആശുപത്രികൊവിഡ് ചികിത്സക്ക് 1.52 കോടിയുടെ ബില്ല്: പ്രവാസിയുടെ മുഴുവൻ തുകയും എഴുതി തള്ളി ആശുപത്രി

പാലാ മുനിസിപ്പൽ ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ ഇദ്ദേഹം യാത്ര ചെയ്ത ബസിലെ 18 പേരെയാണ് നിരീക്ഷണത്തിലാക്കിയിരുന്നു. രോഗിയോയൊപ്പം ബസിൽ യാത്ര ചെയ്ത ക്ലർക്കിനോട് ജൂലൈ 14ന് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്. എന്നാൽ ക്വാറന്റൈനിൽ പോകാൻ ഉദ്യോഗസ്ഥ തയ്യാറായിരുന്നില്ല. ഇതേ ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം കൌണ്ടറിൽ ഇരിക്കുകയും ചെയ്തിരുന്നു. കണ്ടക്ടർ ഡ്യൂട്ടിയിൽ പ്രവേശിക്കില്ലെന്ന് അറിയിച്ചതോടെ ബസ് സർവീസ് മുടങ്ങുകയായിരുന്നു.

ksrtc-strike-15728

Recommended Video

cmsvideo
ബീഹാറിലെ ബിജെപി ഓഫീസ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ | Oneindia Malayalam

ഇതോടെയാണ് കണ്ടക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചത്. ഇവരിൽ നിന്ന് ടിക്കറ്റ് മെഷീൻ വാങ്ങാനും കണ്ടക്ടർമാർ തയ്യാറായിരുന്നില്ല. ഫയർഫോഴ്സെത്തി ഡിപ്പോയിൽ അണുനശീകരണം നടത്തിയ ശേഷം ബാക്കിയുള്ള ജീവനക്കാരെ വെച്ചാണ് സർവീസുകൾ നടത്തിയത്.

അതേ സമയം ഹോം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടും അത് പാലിക്കാതെ മറ്റ് കണ്ടക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നാണ് സസ്പെൻഷൻ ലഭിച്ച ജീവനക്കാരുടെ പ്രതികരണം. കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 25 പേരിൽ 22 പേർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്. പാറത്തോട് വൈറസ് ബാധിതനായ ഓട്ടോ ഡ്രൈവറിൽ നിന്നാണ് 15 പേർക്കും രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മേഖല കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

English summary
KSRTC conductors suspended over denies to doing their duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X