ഒഐഒപിക്ക് പിന്നാലെ ‘വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്’ പിന്തുണ: പ്രചാരണം ഊർജ്ജിതമാക്കി ലതിക
കോട്ടയം: സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് വിട്ട ലതികാ സുഭാഷ് പ്രചാരണം ഊർജ്ജിതമാക്കുന്നു. പാർട്ടി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ലതിക സ്വതന്ത്രയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. താന്‍ പ്രവര്‍ത്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടി വിട്ടത്. ഇതിനൊപ്പം തന്നെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

‘വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്’
മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായിരുന്ന ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 'വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്' സംഘടനയുടെ പ്രവര്‍ത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും ആത്മാഭിമാനം സംരക്ഷിക്കുക, പാതി ഭൂമിക്ക് അവകാശികളായവരെ നിയമസഭയില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഏറ്റുമാനൂരില്‍ ലതികാസുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകുന്നതെന്ന് പങ്കെടുക്കുന്നതെന്നും പൊളിറ്റിക്കല്‍ ജസ്റ്റിസ്' സംഘടനാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ലതികയ്ക്ക് പിന്തുണ---
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ലതിക ഇതിനോടകം തന്നെ പോസ്റ്റര്‍ ക്യാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. ശനിയാഴ്ച്ച മുതല്‍ വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിനും മണ്ഡലത്തിൽ നേരിട്ടിറങ്ങി പ്രവർത്തിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ സംഘനയും നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നു.

നേരിട്ടെത്തി പിന്തുണ
'വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്' സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എം. ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ആന്‍ഡ്രൂസ്, ബേബി മരുതനാടി എന്നിവര്‍ ഏറ്റുമാനൂര്‍ തെള്ളകത്തുള്ള ലതികാ സുഭാഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയാണ് പിന്തുണ പ്രഖ്യാപിക്കുന്നത്.

വൺ ഇന്ത്യ വൺ പെൻഷൻ
'അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം', എന്ന ലതികാ സുഭാഷിന്റെ മുദ്രാവാക്യത്തോടൊപ്പമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒഐഒപി രംഗത്തെത്തിയത്. അറുപത് വയസുകഴിഞ്ഞ എല്ലാ ഇന്ത്യക്കാര്‍ക്കും പെന്‍ഷന്‍ എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് വൺ ഇന്ത്യ വൺ പെൻഷൻ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സംഘടന ഇടുക്കിയിലാണ് ആദ്യമായി അക്കൗണ്ട് തുറന്നത്.
Recommended Video

ലതികക്കൊപ്പം
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ഒഴിവാക്കപ്പെട്ടതോയൊണ് പ്രതിഷേധ സൂചകമായി മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതിക തലമുണ്ഡനം ചെയ്തത്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ ഏറ്റുമാനൂർ സീറ്റിൽ മത്സരിക്കാനാണ് ലതിക മുന്നോട്ടുവെന്ന നിർദേശം. എന്നാൽ ഈ സീറ്റ് ഘടകക്ഷിയ്ക്ക് വിട്ടുനൽകിയതോടംയാണ് ലതികാ സുഭാഷിന് സീറ്റ് നഷ്ടമായത്. മറ്റൊരു സീറ്റിലും മത്സരിക്കാൻ തയ്യാറല്ലെന്നും ലതിക വ്യക്തമാക്കിരുന്നു.
ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം












Click it and Unblock the Notifications