കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണി കരുത്തന്‍; കൂടെ പോന്നത് 80ലധികം പഞ്ചായത്ത്, 13 ഇടത്ത് പ്രസിഡന്റ്, ജോസഫിന്റെ കാര്യം...

Google Oneindia Malayalam News

കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകള്‍ കാക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു കേരള കോണ്‍ഗ്രസിന്. കേരള കോണ്‍ഗ്രസ് എം വിഘടിച്ചാല്‍ യുഡിഎഫിന്റെ പാതി തകരും. ഇക്കാര്യം മനസിലാക്കിയാണ് സിപിഎം കരുക്കള്‍ നീക്കിയത്. കരുത്തരായ ജോസ് പക്ഷത്തെ തന്നെ ഇടതുക്യാമ്പിലെത്തിച്ചത് സിപിഎം തന്ത്രം. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഈ മാറ്റം വെറുതിയായില്ല എന്ന് ഫലം വന്നപ്പോള്‍ വ്യക്തമായി.

കോട്ടയം, ഇടുക്കി ജില്ലകളില്‍ 80ലധികം പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. പാലാ, കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ജോസ് പക്ഷം മികച്ച വിജയം നേടി. 13 ഇടങ്ങളില്‍ പ്രസിഡന്റ് പദവിയും കിട്ടി. ജോസഫ് പക്ഷത്തിന്റെ കാര്യം പരുങ്ങലിലാകുയും ചെയ്തു. പുതിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്...

അപ്രതീക്ഷിത മുന്നേറ്റം

അപ്രതീക്ഷിത മുന്നേറ്റം

കോട്ടയം ജില്ലയില്‍ ഇടതുമുന്നണി ചരിത്ര കുതിപ്പാണ് ഇത്തവണ നടത്തിയത്. 2015ല്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് 23 പഞ്ചായത്തുകളിലാണ് ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ അത് 51 ആയി ഉയര്‍ന്നു. ജോസ് പക്ഷത്തിന്റെ വരവോടെ വലതു കോട്ടകള്‍ ഇടത്തേക്ക് ചാഞ്ഞു എന്ന് പറയാം. 11 ബ്ലോക്ക് പഞ്ചായത്തില്‍ 10ലും എല്‍ഡിഎഫ് തന്നെ.

ഇടുക്കിയിലും മറിച്ചല്ല

ഇടുക്കിയിലും മറിച്ചല്ല

കേരള കോണ്‍ഗ്രസ് വന്നതിന്റെ പ്രതിഫലമാണ് ഇടതുമുന്നണിക്കുണ്ടായത് എന്ന് വ്യക്തം. ഇടുക്കി ജില്ലയില്‍ 52 ഗ്രാമപഞ്ചായത്തുകളില്‍ 31ലും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ഇനി നിയമസഭയിലേക്ക് ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്. തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ കിട്ടണമെന്ന് ജോസ് പക്ഷം ആവശ്യപ്പെടും.

ജോസിനെ പിണക്കില്ല

ജോസിനെ പിണക്കില്ല

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ജോസ് പക്ഷം ആവശ്യപ്പെടും. സിപിഎം അനുകൂലിക്കുമെന്നാണ് സൂചന. സഖ്യകക്ഷളായ എന്‍സിപിയും സിപിഐയും ഭിന്നസ്വരം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജോസിനെ പിണക്കിയാല്‍ തുടര്‍ഭരണം സാധ്യമാകില്ലെന്ന് സിപിഎം വിലയിരുത്തുന്നു.

13 പഞ്ചായത്തില്‍ പ്രസിഡന്റ്

13 പഞ്ചായത്തില്‍ പ്രസിഡന്റ്

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം 13 പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് എം സാരഥികള്‍ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇതും ജോസ് പക്ഷത്തിന് കരുത്തായി. യുഡിഎഫില്‍ തന്നെ നിലയുറപ്പിച്ച ജോസഫ് പക്ഷത്തിന് പക്ഷേ, ഒരിടത്തും പ്രസിഡന്റ് പദവിയില്ല. എട്ടിടത്ത് വൈസ് പ്രസിഡന്റ് പദവി കിട്ടി. രണ്ടാംഘട്ടത്തില്‍ പ്രസിഡന്റ് പദവി കിട്ടുമെന്ന് ജോസഫ് പക്ഷം പറയുന്നു.

കടുത്തുരുത്തിയില്‍ ശക്തി തെളിയിച്ചു

കടുത്തുരുത്തിയില്‍ ശക്തി തെളിയിച്ചു

പാലാ, കടുത്തുരുത്തി നിയമസഭാ മണ്ഡലങ്ങളിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് പക്ഷം കരുത്ത് തെളിയിച്ചത്. കടുത്തുരുത്തിയിലെ 11 പഞ്ചായത്തില്‍ ഒമ്പത് എണ്ണം എല്‍ഡിഎഫിനൊപ്പം നിന്നു. ഏഴിടത്ത് ജോസ് പക്ഷം സാരഥികള്‍ ഭരണത്തിലേറുകയും ചെയ്തു. കടുത്തുരുത്തി ബ്ലോക്കില്‍ സിപിഎമ്മും ഉഴവൂര്‍ ബ്ലോക്കില്‍ ജോസ് പക്ഷവും ഭരണത്തിലേറി.

പാലായില്‍ അഞ്ച് പഞ്ചായത്ത്

പാലായില്‍ അഞ്ച് പഞ്ചായത്ത്

പാലാ നിയമസഭാ മണ്ഡലത്തിലെ ഒമ്പതില്‍ 5 പഞ്ചായത്ത് എല്‍ഡിഎഫിന് കിട്ടി. ഇതില്‍ രണ്ടിടത്ത് ജോസ് കെ മാണി പക്ഷം ഭരിക്കും. കോട്ടയം ജില്ലയില്‍ 16 പഞ്ചായത്തില്‍ വൈസ് പ്രസിഡന്റുമാര്‍ ജോസ് പക്ഷത്ത് നിന്നാണ്. യുഡിഎഫ് കോട്ടയായിരുന്നു കടുത്തുരുത്തി. ഇവിടെ ഇത്തവണ സംഭവിച്ച മാറ്റം ജോസ് പക്ഷത്തിന്റെ മിടുക്ക് തന്നെയാണ് സിപിഎം വിലയിരുത്തുന്നു.

കൂടുതല്‍ സീറ്റ് ആവശ്യപ്പെടും

കൂടുതല്‍ സീറ്റ് ആവശ്യപ്പെടും

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് ജോസ് പക്ഷം ആവശ്യപ്പെടുമെന്നാണ് വിവരം. സിപിഐ, എന്‍സിപി എന്നിവര്‍ എതിര്‍ക്കുമെന്ന ഉറപ്പാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം 15 നിയമസഭാ സീറ്റുകളിലാണ് മല്‍സരിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

English summary
LDF gets 80 more Panchayat rule in Kottayam and Idukki Districts after Became Kerala Congress to Alliace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X