Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് നഗരസഭകള്‍ കൂടി പിടിക്കാന്‍ സിപിഎം; യുഡിഎഫ് മറുതന്ത്രം ഒരുക്കുന്നു, കോട്ടയം ടോസിലേക്ക്

കോട്ടയം: ആറ് നഗരസഭകളില്‍ അഞ്ചും ഭരിച്ചിരുന്ന യുഡിഎഫിന് നിലവില്‍ രണ്ടെണ്ണം നഷ്ടമായി. ആദ്യം ഈരാറ്റുപേട്ടയിലാണ് ഇടതുപക്ഷം അടിച്ചത്. തൊട്ടുപിന്നാലെ കോട്ടയം നഗരസഭയിലും. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയും കോട്ടയത്ത് ബിജെപിയും എല്‍ഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണച്ചു. എന്നാല്‍ കോട്ടയം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നതാണ് ഇനിയുള്ള ചോദ്യം.

പിന്തുണയ്ക്കില്ലെന്ന് ബിജെപി വ്യക്തമാക്കി കഴിഞ്ഞു. യുഡിഎഫിലെ അതൃപ്തരെ ചാക്കിടാനാകുമോ എന്ന് ഇടതുക്യാമ്പ് പരിശോധിച്ചുവരികയാണ്. അതിനിടെയാണ് മറ്റു രണ്ടു മുന്‍സിപ്പാലിറ്റികളില്‍ കൂടി അവിശ്വാസം കൊണ്ടുവരാന്‍ സിപിഎം ആലോചിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കോട്ടയം ജില്ലയിലെ ആറ് മുന്‍സിപ്പിലാറ്റികളില്‍ മൂന്നെണ്ണത്തിലേക്ക് യുഡിഎഫ് ഒതുങ്ങിയിരിക്കുന്നു. പാലായില്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഈരാറ്റുപേട്ടയും കോട്ടയവും ആര് ഭരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ആറില്‍ നിന്ന് മൂന്നിലേക്ക് ഇടിഞ്ഞ യുഡിഎഫിന് ഒരടികൂടി നല്‍കാന്‍ ഒരുങ്ങുകയാണ് സിപിഎം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2

കോട്ടയം ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. അങ്ങനെ വരുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും 22 സീറ്റുകളോടെ തുല്യ നിലയിലാകും. വിപ്പ് നല്‍കി അംഗങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചാലും കാര്യങ്ങള്‍ ടോസിലേക്ക് എത്തും. അതിനിടെയാണ് യുഡിഎഫിലെ പോരില്‍ ഇടതുക്യാമ്പ് നോട്ടമിടുന്നത്.

3

കോണ്‍ഗ്രസ് വിമതയായ ബിന്‍സി തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും യുഡിഎഫിലെത്തുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ പദവി ലഭിച്ചതോടെയാണ് ഇവര്‍ മടങ്ങിവന്നത്. ഈ വരവില്‍ കോണ്‍ഗ്രസിലെ പല കൗണ്‍സിലര്‍മാര്‍ക്കും അതൃപ്തിയുണ്ട്. ഇത് മുതലെടുക്കാനാണ് ഇടതുക്യാമ്പ് ശ്രമിക്കുക. ബിന്‍സിയെ മാറ്റി മറ്റാരെയെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിച്ചാല്‍ വിവാദം ശക്തിപ്പെടും.

4

യുഡിഎഫിനൊപ്പം നിന്നല്ല ബിന്‍സി ജയിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്ക് യുഡിഎഫ് നല്‍കുന്ന വിപ്പ് ബാധകമാകില്ലെന്നാണ് വിലയിരുത്തല്‍. ഒരാളുടെ പിന്തുണ ലഭിച്ചാല്‍ മതി കോട്ടയം നഗരസഭ എല്‍ഡിഎഫിന് ഭരിക്കാനാകും. ഈ നമ്പര്‍ ഒപ്പിക്കാന്‍ തന്നെയാകും സിപിഎം നീക്കങ്ങള്‍. ഇരുമുന്നണികളും ഒരുപോലെ ഉറച്ചുനിന്നാല്‍ കഴിഞ്ഞ തവണ ചെയ്ത പോലെ ടോസിലൂടെ ഭരണം തീരുമാനിക്കും.

5

അതേസമയം, യുഡിഎഫിന് അടുത്ത അടി നല്‍കാനുള്ള കരുനീക്കം ഇടതുക്യാമ്പ് ആരംഭിച്ചു എന്നാണ് വിവരം. നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് സിപിഎമ്മിന്റെ നോട്ടം. ചങ്ങനാശേരിയിലും ഏറ്റുമാനൂരും യുഡിഎഫ് ഭരണം ഏത് സമയവും മറിച്ചിടാന്‍ സാധിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു. എന്നാല്‍ അനാവശ്യമായ അവിശ്വാസം കൊണ്ടുവന്നാല്‍ ജനങ്ങള്‍ എതിരാകുമോ എന്ന ആശങ്കയും ഇടതുപക്ഷത്തിനുണ്ട്.

6

പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത നീക്കത്തിന് സിപിഎം തുടക്കമിടും. ഇക്കാര്യം മനസിലാക്കി കോണ്‍ഗ്രസും മറ്റു യുഡിഎഫ് കക്ഷികളും മറുതന്ത്രങ്ങള്‍ ഒരുക്കുന്നു എന്നാണ് വിവരം. ബിജെപി ഉള്‍പ്പെടെയുള്ള ചെറുകക്ഷികളെ പിണക്കാതിരിക്കാനാണ് ശ്രമം. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയും കോട്ടയത്ത് ബിജെപിയും പറഞ്ഞത് യുഡിഎഫ് ഭരണസമിതി തങ്ങളുടെ വാര്‍ഡുകളെ അവഗണിക്കുന്നു എന്ന ആരോപണമാണ്.

7

കോട്ടയം നഗസഭയില്‍ 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് യുഡിഎഫിനെതിരായ അവിശ്വാസം പാസാകുന്നത്. കോണ്‍ഗ്രസിലെ ഭിന്നത ശക്തിപ്പെടുന്നതാണ് മുന്നണി നേരിടുന്ന ഒരു വെല്ലുവിളി. ഈരാറ്റുപേട്ടയില്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്. വോട്ടെടുപ്പ് നടപടികള്‍ക്ക് തുടക്കം കുറിച്ചാല്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+