കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതിയ നീക്കങ്ങളുമായി സിപിഎം; കേരള കോണ്‍ഗ്രസുകള്‍ എല്ലാം ഒരു കുടക്കീഴില്‍, പദ്ധയിങ്ങനെ

Google Oneindia Malayalam News

കോട്ടയം; എൽഡിഎഫിലേക്ക് ജോസ് കെ മാണി എത്തിയതോടെ ഇനി സീറ്റ് വിഭജന ചർച്ചകൾക്ക് ചൂട് പിടിക്കും. നേരത്തേ സീറ്റ് ചർച്ചകൾ പൂർത്തിയാകാതെ എൽഡിഎഫ് സഹകരണം പ്രഖ്യാപിക്കരുതെന്നായിരുന്നു ജോസ് വിഭാഗത്തിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയുടെ ഭാഗമായി ശക്തി തെളിയിച്ച് നിയമസഭ തിര‍ഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി വിലപേശണമെന്ന വികാരവും പാർട്ടിയിൽ ഉയർന്നു. ഇതോടെയാണ് ജോസ് വിഭാഗം തിരുമാനം വേഗത്തിലാക്കിയത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്ക് നൽകേണ്ട സീറ്റ് സംബന്ധിച്ച് ഒരു പൊതുധാരണാണ് ഇടതുമുന്നണിയിൽ ഉണ്ടായിരിക്കുന്നത്.

ജോസിന്റെ ആവശ്യം

ജോസിന്റെ ആവശ്യം

സിപിഐയുടെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളി, എൻസിപിയുടെ സിറ്റിംഗ് സീറ്റായ പാലാ, ഇടുക്കി, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, റാന്നി, ചാലക്കുടി, പേരാമ്പ്ര,പിറവം അല്ലെങ്കിൽ പെരുമ്പാവൂർ, ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ എന്നിവയാണ് ജോസ് വിഭാഗം മുന്നോട്ട് വെച്ചിരിക്കുന്നത്.

പാലാ വിട്ടു നൽകും?

പാലാ വിട്ടു നൽകും?

ഇതിൽ പാലാ സീറ്റ് ജോസിന് വിട്ട് നൽകാനാണ് സിപിഎമ്മിന്റെ നിലവിലെ തിരുമാനം എന്നാണ് സൂചന. പാലാ സീറ്റ് സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും സിപിഎം സീറ്റ് ആവശ്യപ്പെടില്ലെന്നുമാണ് പാലാ എംഎൽഎയും എൻസിപി നേതാവുമായി മാണി സി കാപ്പൻ പറഞ്ഞത്. എന്നാൽ പാലായിൽ കാപ്പന്റെ എതിർപ്പ് പരിഗണിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെതിരുമാനം.

മുന്നണി വിട്ടേക്കുമെന്ന്

മുന്നണി വിട്ടേക്കുമെന്ന്

സീറ്റിന്റെ പേരിൽ എൻസിപിയിൽ പിളർപ്പുണ്ടായി മാണി സി കാപ്പൻ മുന്നണി വിടമുമെന്ന വിലയിരുത്തലിലാണ് സിപിഎം. ഇനി വഴങ്ങാൻ തയ്യാറായാൽ പാലാ സീറ്റ് ജോസിന് നൽകി കാപ്പന് മറ്റൊരു സീറ്റ് നൽകും. ജോസിന്റെ രാജ്യസഭ സീറ്റ് കാപ്പന് എന്ന ഫോർമുലയും സിപിഎം മുന്നോട്ട് വെയ്ക്കും.

 കൂടുതൽ ചർച്ച നടത്തും

കൂടുതൽ ചർച്ച നടത്തും

അതേസമയം കാഞ്ഞിരപ്പള്ളി സീറ്റനായി സിപിഐയുമായി കൂടുതൽ ചർച്ച നടത്താനാണ് സിപിഎം തിരുമാനം. കാഞ്ഞിരപ്പള്ളി ലഭിച്ചില്ലേങ്കിൽ ജോസ് പക്ഷത്തെ എംഎൽഎയായ എൻ ജയാജൻ ഇടയുമെന്ന ആശങ്ക സിപിഎമ്മിനും ജോസിനുമുണ്ട്. അങ്ങനെയെങ്കിൽ ജയരാജ് പിജെ ജോസഫ് പക്ഷത്തേക്ക് പോകുമോയെന്നും ജോസ് വിഭാഗം ആശങ്കപ്പെടുന്നുണ്ട്.

മലബാറിൽ

മലബാറിൽ

ഈ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളിക്കായി ജോസ് വിഭാഗം സമ്മർദ്ദം ശക്തമാക്കും. മലബാറിൽ ഇടതുമുന്നണി പിന്തുണ ഉറപ്പായാൽ ഇരിക്കൂർ, പേരാവൂർ സീറ്റുകളിൽ ജയിക്കാമെന്നാണ് കേരള കോൺഗ്രസ്. കണക്കുകൂട്ടുന്നത്.പിറവം, പെരുമ്പാവൂർ സീറ്റുകൾക്കുള്ള ആവശ്യവും ഇതേ ലക്ഷ്യം വെച്ചാണ് ജോസ് ഉയർത്തുന്നത്.

കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക്

കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക്

അതേസമയം കേരള കോൺഗ്രസ് വിഭാങ്ങൾക്ക് എല്ലാം കൂടി ഒരൊറ്റ പാക്കേജ് എന്ന ആലോചനയും ഇടതുമുന്നണിയിൽ ഉണ്ട്. ജോസ് കെ മാണിയെ കൂടാതെ കഴിഞ്ഞതവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ്, സ്‌കറിയാ തോമസ് വിഭാഗം,ബാലകൃഷ്ണ പിള്ള വിഭാഗം എന്നിവയാണ് മറ്റ് കക്ഷികൾ.

വിട്ടുവീഴ്ച ചെയ്യാമെന്ന്

വിട്ടുവീഴ്ച ചെയ്യാമെന്ന്

ജനാധിപത്യ കേരള കോൺഗ്രസ് കഴി‍്ഞ തവണ മത്സരിച്ച തിരുവനന്തപുരം, ചങ്ങനാശ്ശേരി, ഇടുക്കി സീറ്റുകളിലും സ്കറിയാ തോമസിന്റെ കടുത്തുരുത്തിയിലും എല്ലാംഇതോടെ മാറ്റം വന്നേക്കും.അതേസമയം നിലവിലെ ധാരണകള്‍ക്ക് അപ്പുറത്തേക്കു രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് വിട്ടുവീഴ്ച വേണ്ടി വന്നാല്‍ സഹകരിക്കാമെന്നാണ് ജോസ് കെ മാണി സിപിഎം നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ പ്രാതിനിധ്യം

കൂടുതൽ പ്രാതിനിധ്യം

നാളെ മുതൽ സീറ്റ് ചർച്ചകളിലേക്ക് ഔദ്യോഗികമായി കടക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. രാജ്യസഭ സീറ്റിൽ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ജോസ് ഇന്ന് വ്യക്തമാക്കിയത്. തദ്ദേശ തിര‍ഞ്ഞെടുപ്പിലും കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

മധ്യകേരളം ചുവപ്പിക്കാൻ ജോസ്.. കോട്ടയത്ത് മാത്രം 40 പഞ്ചായത്തുകൾ..സിപിഎം പ്രതീക്ഷകൾ ഇങ്ങനെ<br />മധ്യകേരളം ചുവപ്പിക്കാൻ ജോസ്.. കോട്ടയത്ത് മാത്രം 40 പഞ്ചായത്തുകൾ..സിപിഎം പ്രതീക്ഷകൾ ഇങ്ങനെ

'അമിത് ഷാ ഒന്നും മിണ്ടിയില്ല'; എൻഡിഎ വിടാൻ ആവശ്യപ്പെട്ടത് പിതാവെന്നും ചിരാഗ് പസ്വാൻ'അമിത് ഷാ ഒന്നും മിണ്ടിയില്ല'; എൻഡിഎ വിടാൻ ആവശ്യപ്പെട്ടത് പിതാവെന്നും ചിരാഗ് പസ്വാൻ

അധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകും; വമ്പൻ പ്രഖ്യാപനങ്ങളുമായി ജോ ബൈഡൻഅധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകും; വമ്പൻ പ്രഖ്യാപനങ്ങളുമായി ജോ ബൈഡൻ

താര-പുരുഷ മേധാവിത്വത്തിന് പുറമെ സംഘടനയ്ക്ക് മാഫിയ സ്വഭാവവും;നടി പാർവ്വതി തിരുവോത്തിനെ പുകഴ്ത്തി പുകസതാര-പുരുഷ മേധാവിത്വത്തിന് പുറമെ സംഘടനയ്ക്ക് മാഫിയ സ്വഭാവവും;നടി പാർവ്വതി തിരുവോത്തിനെ പുകഴ്ത്തി പുകസ

English summary
LDF plans a seat package for the entire kerala congress group for assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X