പണം ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലും; കോട്ടയം ആര്‍ടി ഓഫീസില്‍വിജിലന്‍സ് കണ്ടെത്തിയത് വന്‍ക്രമക്കേട്
കോട്ടയം: ആര്‍ടി ഓഫീസുകളിലെ വിജിലന്‍സിന്റെ മിന്നല്‍ പിരശോധനകള്‍ തുടരുന്നു. സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളിലെ അഴിമതികള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് സംഘം നടത്തുന്ന ഓപ്പറേഷന്‍ സിപീഡ് ചെക്ക്ിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോട്ടയം ആര്‍ടി ഓഫീസിലും പരിശോധന നടന്നു. ഖണക്കില്‍പ്പെടാതെ നിരവധി തുകകളാണ് സംഘം പിടിച്ചെടുത്തത്. ശുചിമുറികളില്‍ വരെ ഒളിപ്പിച്ച നിലയിലായിരുന്നു തുകകള്‍. വൈക്കം ആര്‍ടി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പതിനായിരത്തോളം രൂപയും പാലായിലെ ആര്‍ടി ഓഫീസിലെ ക്ലര്‍ക്കിന്റെ പക്കല്‍ നിന്നും അധികമായി സൂക്ഷിച്ച 700 രൂപയും കോട്ടയം ആര്‍ടി ഓഫീസിന്റെ ശുചിമുറിയില്‍ നിന്നും 140 രൂപയും വിജിലന്‍സ് സംഘം ഖണ്ടെത്തിയിട്ടുണ്ട്. ആര്‍ടി ഓഫീസുകളില്‍ അഴിമതികളേറുന്നു എന്ന പരാതിയെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ആര്‍ടി ഓഫീസുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് ആരംഭിച്ചത്. ഇനിയും ഒരുപാട് കണ്ടെത്താനാകുമെന്നാണ് വിജിലന്‍സ് സംഘം വിലയിരുത്തുന്നത്.
വിജിലന്‍സ് സംഘം റെയ്ഡിന് എത്തുമ്പോള്‍ കോട്ടയം ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് ഓഫീസിലെ ശുചിമുറിയില്‍ നിന്നും 140 രൂപ കണ്ടെത്തിയത്. ഈ പണം എത്തിച്ചു നല്‍കിയിരുന്നത് ഏജന്റുമാരാണെന്ന വ്യക്തമായ തെളിവും വിജിലന്‍ലസിന് ലഭിച്ചിട്ടുണ്ട്. വൈക്കം ആര്‍ടി ഓഫീസില്‍ നിന്നും 9840 രൂപയും, പാല ജോയിന്റ് ആര്‍ടി ഓഫീസിലെ ക്ലാര്‍ക്കില്‍ നിന്നും 700 രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് അഴിമതി നടത്തുന്നതായി സര്‍ക്കാരിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിലാണ് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തുന്നത്. വിജിലന്‍സ് കോട്ടയം ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കോട്ടയം ജില്ലയിലെ ആര്‍ടി ഓഫീസുകളില്‍ പരിശോധന നടത്തിയത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനു ക്രമീകരണവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വന്‍ ക്രമക്കേടുകളാണ് വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഏജന്റുമാര്‍ നല്‍കുന്ന അപേക്ഷകളുടെ ഹാര്‍ഡ് കോപ്പിയില്‍ പ്രത്യേകം അടയാളം രേഖപ്പെടുത്തി തട്ടിപ്പ് നടത്തുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി.
കോട്ടയം ആര്‍ടി ഓഫീസ്, തൊടുപുഴ ആര്‍ടി ഓഫീസ്, എന്നിവിടങ്ങളില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ശുപാര്‍ശകളില്‍ യാതൊരു തീരുമാനവുമെടുക്കാതെ മാറ്റിവെച്ചതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പെന്‍കുന്നം ആര്‍ടി ഓഫീസ്, മൂവാറ്റുപുഴ ആര്‍ടി ഓഫീസ് എന്നിവിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ഏജന്റുമാരെ തിരിച്ചറിയുന്നതിന് അപേക്ഷകളില്‍ വിവിധ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications