കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് കണക്കിൽ തട്ടി എൽഡിഎഫിൽ പോര്..ജോസഫിനെ മെരുക്കി യുഡിഎഫ്..പക്ഷേ പുതിയ തലവേദന

Google Oneindia Malayalam News

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി നിർണായക പോരാട്ടത്തിന് വഴിയൊരുങ്ങുന്ന കോട്ടയം ജില്ലയിൽ സീറ്റ് വിഭജനം എൽഡിഎഫിന് തലവേദനയാകുന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ കോട്ടയത്ത് മുന്നേറ്റം നേടാനാകുമെന്ന എൽഡിഎഫ് മോഹത്തിനാണ് തുടക്കത്തിലെ തന്നെ സീറ്റ് വിഭജനം കല്ലുകടിയായിരിക്കുന്നത്. അഭിമാന പോരാട്ടത്തിന് കളമൊരുങ്ങുന്ന ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനമാണ് പ്രധാന തർക്ക വിഷയം. അതേസമയം യുഡിഎഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മെരുക്കി മുന്നോട്ട് നീങ്ങുകയാണ് യുഡിഎഫ്.

പോര് ജില്ലാ പ‍ഞ്ചായത്തിൽ

പോര് ജില്ലാ പ‍ഞ്ചായത്തിൽ

ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് വഴിവെച്ച ജില്ലാ പഞ്ചായത്ത് ഇത്തവണ എന്ത് വിലകൊടുത്തും കൈക്കലാക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് വിജയം ജോസിനും അഭിമാന പ്രശ്നമാണ്. യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 9 സീറ്റുകളാണ് നേതൃത്വം നൽകിയിരിക്കുന്നത്. ഇതോടെ കൂടുതൽ സീറ്റുകൾ ജോസ് വിഭാഗവും എൽഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണം യുഡിഎഫിന്

ഭരണം യുഡിഎഫിന്

നിലവിൽ ജില്ലാ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. ആകെയുള്ള 22 സീറ്റുകളിൽ എൽഡിഎഫ്-11,യുഡിഎഫ്-10, ജനപക്ഷം അംഗം 1 എന്നിങ്ങനെയാണ് സീറ്റുകൾ. 12 സീറ്റുകൾ തങ്ങൾക്ക്വേണമെന്നാണ് ജോസ് വിഭാഗം എൽഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഡിഎഫിലായിരുന്നപ്പോൾ 11 സീറ്റുകളിലായിരുന്നു കേരള കോൺഗ്രസ് വിഭാഗം മത്സരിച്ചത്.

കൂടുതൽ സീറ്റുകൾ

കൂടുതൽ സീറ്റുകൾ

കഴിഞ്ഞ തവണ എൽഡിഎഫിൽ 13 സീറ്റുകളിൽ സിപിഎം ആണ് മത്സരിച്ചത്. സിപിഐ 5, പി.സി. ജോർജിന്റെ കേരള കോൺഗ്രസ് (സെക്കുലർ) 2, എൻസിപി-1. ജനതാദൾ (സെക്കുലർ)-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. അതിനാൽ തന്നെ കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന് സിപിഎം പറയുന്നു.

സഖ്യകക്ഷികളും

സഖ്യകക്ഷികളും

സിപിഎമ്മിന് 10, ജോസ് വിഭാഗത്തിന് 9, സിപിഐയ്കക്് 3 എന്ന ക്രമത്തിലാണ് സിപിഎം മുന്നോട്ട്വെയ്കക്ുന്ന നിർദ്ദേശം. അതിനിടെ 4 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപിയും ജനാധിപത്യ കേരള കോൺഗ്രസും ഓരോ സീറ്റുകൾവീതം ആവശ്യപ്പെട്ടിട്ടുണ്ട്.

സീറ്റ് വിഭജനം പൂർത്തിയായി

സീറ്റ് വിഭജനം പൂർത്തിയായി

സീറ്റ് വിഭജനത്തിൽ വിട്ട് വീഴ്ച ചെയ്യാൻ സഖ്യകക്ഷികൾ തയ്യാറാകാതിരുന്നതോടെ വീണ്ടും ഇത് സംബന്ധിച്ച് ചർ‍ച്ച ചെയ്യാനൊരുങ്ങുകയാണ് എൽഡിഎഫ്. അതിനിടെ യുഡിഎഫിൽ ജോസ് വിഭാഗത്തെ പരമാവധി വരുതിയിലാക്കി കൊണ്ടുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്.

പാലാ നഗരസഭയിൽ

പാലാ നഗരസഭയിൽ

പാലാ നഗരസഭയിലും സീറ്റ് വിഭജനം യുഡിഎഫ് പൂർത്തിയാക്കി.26 സീറ്റുള്ള പാലാ ന ഗരസഭയിലെ 13 സീറ്റുകളിൽ കോൺ ഗ്രസും ബാക്കി 13 സീറ്റുകളിൽ കേരള കോൺ ഗ്രസ് ജോസഫ് വിഭാഗവുമാണ് മത്സരിക്കുക. അതേസമയം ജോസഫിന് കൂടുതൽ പരിഗണന നൽകുന്നതിനെതിരെ കോൺഗ്രസിനിടയിൽ അതൃപ്തി ശക്തമാണ്.

എതിർപ്പുമായി പ്രാദേശികനേതാക്കൾ

എതിർപ്പുമായി പ്രാദേശികനേതാക്കൾ

ജോസ് വിഭാഗം പോയതോടെ കോട്ടയത്ത് അവരുടെ പക്കലുണ്ടായിരുന്ന കൂടുതൽ സീറ്റുകൾ ഏറ്റെടുത്ത് മത്സരിക്കാമെന്ന കണക്ക് കൂട്ടലിലായിരു്നനു ജില്ലയിലെ പ്രാദേശിക നേതാക്കൾ. സീറ്റുകളിൽ കണ്ണുവെച്ച് നേതാക്കൾ പ്രവർത്തനവും തുടങ്ങിയിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തോടെ തന്നെ നേതാക്കളുടെ മോഹം തകർന്നു.

വെറും രണ്ട് സീറ്റിൽ

വെറും രണ്ട് സീറ്റിൽ

22 ഡിവിഷനുകളിൽ 9 എണ്ണവും ജോസഫ് വിഭാഗത്തിനാണ് വിട്ടുനൽകിയത്. കഴിഞ്ഞ തവണ യുഡിഎഫിൽ ജോസഫ് വിഭാഗം വെറും രണ്ട് സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. അതിൽ നിന്നാണ് ഇത്തവണ ഒറ്റയടിക്ക് ഏഴ് സീറ്റുകൾ അധികമായി നൽകിയത്.

'രാഷ്ട്രീയ മര്യാദ പിണറായിക്ക് ബാധകമല്ലേ?മുഖ്യമന്ത്രിയുടെ കയ്യിലിരിപ്പാണ് ജനത്തെ ബാധിക്കുന്ന വിഷയം''രാഷ്ട്രീയ മര്യാദ പിണറായിക്ക് ബാധകമല്ലേ?മുഖ്യമന്ത്രിയുടെ കയ്യിലിരിപ്പാണ് ജനത്തെ ബാധിക്കുന്ന വിഷയം'

വീതം വെയ്ക്കണ്ടെന്ന്

വീതം വെയ്ക്കണ്ടെന്ന്

അതേസമയം എരുമേലി ഇക്കുറി കിട്ടണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ലീഗ്. ലീഗിന് ശക്തമായ സ്വാധീനമുള്ള ഡിവിഷനാണ് എരുമേലി. അതേസമയം ജോസഫ് പക്ഷത്തിന് 9 കൊടുത്ത സാഹചര്യത്തിൽ ഇനി സീറ്റുകൾ മറ്റു ഘടകക്ഷികള്‍ക്ക് വീതം വയ്ക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

പരസ്യ പ്രതികരണം വേണം

പരസ്യ പ്രതികരണം വേണം

അതേസമയം എരുമേലി കിട്ടിയില്ലേങ്കിൽ എരുമേലി കിട്ടിയില്ലെങ്കിൽ സ്വതന്ത്രമായി മത്സരിക്കാൻ ലീഗിന്റെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരിക്കുകയാണ്.അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യപ്രസ്താവനകൾ പാടില്ലെന്ന് പ്രാദേശിക നേതൃത്വത്തിന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചു.

ആദ്യം രാജിവെക്കേണ്ടത് പിണറായിയെന്ന് ചെന്നിത്തല;ഇതുകൊണ്ടൊന്നും പ്രതിസന്ധി തീരില്ലെന്ന് ഉമ്മൻചാണ്ടിആദ്യം രാജിവെക്കേണ്ടത് പിണറായിയെന്ന് ചെന്നിത്തല;ഇതുകൊണ്ടൊന്നും പ്രതിസന്ധി തീരില്ലെന്ന് ഉമ്മൻചാണ്ടി

സാമ്പത്തിക തട്ടിപ്പ് മുതൽ മയക്കുമരുന്ന് കേസ് വരെ; മക്കൾ മൂലം അടിതെറ്റി വീണ കോടിയേരി..2018 ലുംസാമ്പത്തിക തട്ടിപ്പ് മുതൽ മയക്കുമരുന്ന് കേസ് വരെ; മക്കൾ മൂലം അടിതെറ്റി വീണ കോടിയേരി..2018 ലും

Recommended Video

cmsvideo
Kerala local body election's star is printed masks | Oneindia Malayalam

English summary
Loacl body election kottayam; Jose k mani still not agreed on seat sharing, while udf done with pala municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X