കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസിന് സ്വന്തം തട്ടകത്തില്‍ പണികൊടുക്കാന്‍ യുഡിഎഫ്: കോണ്‍ഗ്രസിന്‍റേത് വേറെ തന്ത്രം, ജോസഫിനും ചിരി

Google Oneindia Malayalam News

കോട്ടയം: എക്കാലത്തും യുഡിഎഫ് കോട്ടയാണ് പാലാ നഗരസഭ. എന്നാല്‍ ഇത്തവണ ആ ചരിത്രം തിരുത്തുമെന്ന ഉറച്ച നിലപാടിലാണ് എല്‍ഡിഎഫ്. പാലായിലെ യുഡിഎഫിന്‍റെ നെടുംതൂണായ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം മുന്നണി മാറിയെത്തിയതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. എല്‍ഡിഎഫില്‍ തന്നെ ജോസ് കെ മാണിക്കാണ് പാലായിലെ മത്സരം ഏറ്റവും കൂടുതല്‍ നിര്‍ണ്ണായമാവുന്നത്. എവിടെ വിജയിച്ചാലും പാലായില്‍ പരാജയപ്പെട്ടാല്‍ അത് ജോസ് പക്ഷത്തിന് വലിയ നാണക്കേടാവും. എന്നാല്‍ ആ നാണക്കേട് ഇത്തവണ ജോസിന് സമ്മാനിക്കുമെന്നാണ് യുഡിഎഫ് നേതൃത്വവവും അവകാശപ്പെടുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ


2015 ല്‍ 26 ല്‍ 20 സീറ്റും നേടിയായിരുന്നു പാലാ നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫില്‍ തന്നെ കേരള കോണ്‍ഗ്രസ് എം ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ജയിച്ചവരില്‍ 17 പേരും കേരള കോണ്‍ഗ്രസുകാരായിരുന്നു. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയത് പാലാ നഗരസഭാ ഭരണ സമിതിയിലും പിളര്‍പ്പുണ്ടാക്കി.

ഇടതുമുന്നണിയിലേക്ക് പോവാതെ

ഇടതുമുന്നണിയിലേക്ക് പോവാതെ

മുന്‍ ചെയര്‍മാനും നിലവില്‍ വൈസ് ചെയര്‍മാനുമായ കുര്യാക്കോസ് പടവന്‍റെ നേതൃത്വത്തില്‍ ഏഴു പേര്‍ ജോസിന്‍റെ കൂടെ ഇടതുമുന്നണിയിലേക്ക് പോവാതെ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കുര്യാക്കോസ് പടവനെ മുന്‍ നിര്‍ത്തിയാണ് യുഡിഎഫ് ഇത്തവണ പാലാ നഗരസഭയില്‍ അംഗത്തിനിറങ്ങിയിരിക്കുന്നത്.

ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടാവും

ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടാവും

പാലായില്‍ ഇത്തവണ ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് യുഡിഎഫ് നേതൃത്വം അഭിപ്രായപ്പെടുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വിശ്വാസം അര്‍പ്പിച്ചാണ് യുഡിഎഫിന്‍റെ പ്രവര്‍ത്തനം. സീറ്റ് വിഭജനത്തിൽ മറ്റു പാർട്ടികൾക്കു കേരള കോൺഗ്രസ് (എം) സീറ്റ് അനുവദിച്ചു കൊടുക്കുകയായിരുന്നു പാലായിലെ രീതി.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

ഭൂരിപക്ഷം സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ തന്നെയായിരുന്നു മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 26 സീറ്റില്‍ 20 സീറ്റിലും കേരള കോണ്‍ഗ്രസ് മത്സരിച്ചു. ബാക്കിയുള്ളവയായിരുന്നു കോണ്‍ഗ്രസിന് നല്‍കിയത്. 20 ല്‍ 17 സീറ്റില്‍ കേരള കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. മൂന്ന് സീറ്റിലായിരുന്നു കോണ്‍ഗ്രസ് വിജയം.

രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയതോടെ ഇത്തവണ പാലായിലെ രാഷ്ട്രീയ സാഹചര്യം ആകെ മാറി. എൽഡിഎഫിൽ എത്തിയ ജോസ് വിഭാഗത്തിനു 4 സീറ്റുകൾ വിട്ടു നൽകേണ്ടി വന്നു. 16 സീറ്റുകളിലാണ് ജോസ് പക്ഷം മത്സരിക്കുന്നത്. കേരള കോൺഗ്രസ് (എം) സീറ്റ് അനുവദിക്കുന്ന കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍ നിന്നും ആവശ്യപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ മാറി.

സിപിഎം വിട്ടു വീഴ്ച

സിപിഎം വിട്ടു വീഴ്ച

ജോസിന് വേണ്ടി സിപിഎം വലിയ വിട്ടു വീഴ്ചയാണ് നടത്തിയത്. കഴിഞ്ഞ തവണ 14 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ ആറ് സീറ്റ് മാത്രമേയുള്ളു. 2 സീറ്റുകള്‍ ലഭിച്ചതില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഭീഷണി മുഴക്കിയ സിപിഐക്ക് ഒടുവില്‍ ഒരു സീറ്റ് കൂടി അധികമായി ലഭിച്ചു. എൻസിപി ഒരു സീറ്റ് നിലനിർത്തി.

പിജെ ജോസഫിന് വലിയ പരിഗണന

പിജെ ജോസഫിന് വലിയ പരിഗണന

അതേസമയം യുഡിഎഫില്‍ ഉറച്ചു നിന്ന് പിജെ ജോസഫ് വിഭാഗത്തിന് വലിയ പരിഗണനയാണ് പാലായില്‍ ലഭിച്ചത്. 13 സീറ്റുകളിലാണ് ഇത്തവണ ജോസഫ് പക്ഷം പാലായില്‍ മത്സരിക്കുന്നത്. ജോസഫിന് ഇത്രയധികം സീറ്റുകള്‍ നല്‍കിയതില്‍ കോണ്‍ഗ്രിന് അകത്ത് അമര്‍ഷം ഉണ്ടെങ്കിലും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ മുന്നണിയില്‍ ഉറപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

കോണ്‍ഗ്രസിനും മെച്ചം

കോണ്‍ഗ്രസിനും മെച്ചം

വീതംവയ്പിൽ കോൺഗ്രസിനു നല്ല മെച്ചമുണ്ടായി. കഴിഞ്ഞ പ്രാവശ്യം 6 സീറ്റ് മാത്രം ലഭിച്ച കോൺഗ്രസ് ഇക്കുറി 13 സീറ്റിലാണ് മത്സരിക്കുന്നത്. മറ്റുള്ളവര്‍ക്ക് സീറ്റൊന്നും ലഭിച്ചിട്ടില്ല. ആരാണോ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന ഒറ്റകക്ഷി അവര്‍ക്കായിരിക്കും അധ്യക്ഷ പദവി. ഭരണം ഇടതുമുന്നണിക്കാണെങ്കില്‍ ജോസ് പക്ഷത്ത് നിന്ന് തന്നെയായിരിക്കും അധ്യക്ഷന്‍. കുര്യാക്കോസ് പടവനെ മുന്നില്‍ നിര്‍ത്തുന്നത് എതിര്‍പാളയത്തിലെ വോട്ടുകള്‍ ചോര്‍ത്തുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

വോട്ടുതേടുന്നത്

വോട്ടുതേടുന്നത്

കെ.എം.മാണിയുടെ പേരിലാണ് ഇടത് മുന്നണി ഇത്തവണയും വോട്ടുതേടുന്നത്. നേരത്തെ പതിമൂന്ന് വര്‍ശത്തോളം നഗരസഭാ ചെര്‍മാനായിരുന്നു ജോസ് തോമസ് പടിഞ്ഞാറേക്കരയുടെ മകനും കേരളകോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റുമായ ആന്‍റോ ജോസാണ് നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചതും ഇടത് പാളയത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

English summary
local body election 2020; Congress claims that it will defeat the Jose K Mani faction in the Pala municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X