കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണിയ്ക്ക് 104 സീറ്റ് കുറഞ്ഞു!!! കോട്ടയത്തെ കോണ്‍ഗ്രസിന് ഒരു പ്രശ്‌നവുമില്ല... അതെങ്ങനെ ശരിയാകും

Google Oneindia Malayalam News

കോട്ടയം: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും ഒട്ടുമിക്ക എല്ലാ ജില്ലാകളിലും വലിയ തിരിച്ചടി നേരിട്ടു. അതില്‍ ഏറ്റവും ശക്തമായ തിരിച്ചടി നേരിട്ടത് കോട്ടയം ജില്ലയില്‍ ആയിരുന്നു. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് ്‌രവേശനം തന്നെയാണ് ഇതിന് വഴിവച്ചത്.

ആര്‍എസ്എസിന്റെ മാനം കെടുത്തിയ ബിജെപി; കെ സുരേന്ദ്രന് രൂക്ഷവിമര്‍ശനം... യുവമോർച്ച നേതാവിനെ പോലെ! ആര്‍എസ്എസിന്റെ മാനം കെടുത്തിയ ബിജെപി; കെ സുരേന്ദ്രന് രൂക്ഷവിമര്‍ശനം... യുവമോർച്ച നേതാവിനെ പോലെ!

ബിജെപി പ്രതീക്ഷിച്ചത് 30 മണ്ഡലത്തില്‍ ഭൂരിപക്ഷം; കേന്ദ്രത്തിന് നൽകിയ വാഗ്ദാനം പാളി... സുരേന്ദ്രൻ തെറിച്ചേക്കുംബിജെപി പ്രതീക്ഷിച്ചത് 30 മണ്ഡലത്തില്‍ ഭൂരിപക്ഷം; കേന്ദ്രത്തിന് നൽകിയ വാഗ്ദാനം പാളി... സുരേന്ദ്രൻ തെറിച്ചേക്കും

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജോസ് കെ മാണിയ്ക്കാണ് തിരഞ്ഞെടുപ്പില്‍ നഷ്ടം നേരിട്ടത് എന്നാണ് കോട്ടയം ഡിസിസി അധ്യക്ഷന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസിന് ഒരു തിരിച്ചടിയും ഇല്ലെന്ന്. ഇതിലെ സത്യവും മിഥ്യയും ഒന്ന് പരിശോധിക്കാം...

കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനെന്ന്

കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനെന്ന്

കോട്ടയത്ത് കൂടുതല്‍ സീറ്റുകലില്‍ വിജയിച്ചത് കോണ്‍ഗ്രസ് ആണ് എന്നാണ് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ വാദം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

ജോസിന് വന്‍ നഷ്ടം!

ജോസിന് വന്‍ നഷ്ടം!

ജോസ് കെ മാണിയ്ക്ക് മൊത്തം 104 സീറ്റുകള്‍ കുറഞ്ഞു എന്നും ജോഷി ഫിലിപ്പ് ആരോപിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ഒരുമിച്ചുണ്ടായിരുന്ന കാലത്തെ കണക്കായിരിക്കണം ജോഷി ഫിലിപ്പ് ഉന്നയിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ തുല്യനിലയില്‍ പരിഗണിക്കേണ്ട ജോസഫ് വിഭാഗം വന്‍ തകര്‍ച്ചയിലാണെന്നും പറയേണ്ടി വരും,

തോറ്റു എന്നത് സത്യം

തോറ്റു എന്നത് സത്യം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കോണ്‍ഗ്രസിനും യുഡിഎഫിനും ജില്ലയില്‍ വിജയിക്കാന്‍ ആയില്ല എന്ന് ജോഷി ഫിലിപ്പ് സമ്മതിക്കുന്നുണ്ട്. പക്ഷേ, അപ്പോഴും കോണ്‍ഗ്രസിന് തിരിച്ചടികള്‍ ഒന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

പുതുപ്പള്ളി പോയ കോണ്‍ഗ്രസ്

പുതുപ്പള്ളി പോയ കോണ്‍ഗ്രസ്

എന്തൊക്കെ പറഞ്ഞാലും കോട്ടയം ജില്ലയില്‍ പിജെ ജോസഫിനേക്കാള്‍ രൂക്ഷമായ പരാജയം ഏറ്റുവാങ്ങിയത് കോണ്‍ഗ്രസ് ആണെന്ന് പറയേണ്ടി വരും. ഉമ്മന്‍ ചാണ്ടിയുെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളി പഞ്ചായത്ത് കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായി ചുവന്നു. പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇത്തവണ എല്‍ഡിഎഫ് പിടിച്ചെത്തു.

പതിനൊന്നില്‍ പത്ത് ബ്ലോക്കും

പതിനൊന്നില്‍ പത്ത് ബ്ലോക്കും

ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തിലും യുഡിഎഫ് തകര്‍ന്നടിഞ്ഞു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. ഒരേഒരു ബ്ലോക്കില്‍ മാത്രമാണ് യുഡിഎഫ് വിജയിക്കാന്‍ സാധിച്ചത്. മിക്കയിടത്തും വലിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് അധികാരത്തിലേറിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്തും പോയി

ജില്ലാ പഞ്ചായത്തും പോയി

എക്കാലവും യുഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് കോട്ടയം ജില്ലാ പഞ്ചായത്ത്. അവിടേയും ഇത്തവണ എല്‍ഡിഎഫിനാണ് ഭരണം. 22 ല്‍ 14 എണ്ണവും സ്വന്തമാക്കിയത് എല്‍ഡിഎഫ് തന്നെ. യുഡിഎഫിന് കിട്ടിയത് 7 എണ്ണം. പൂഞ്ഞാര്‍ ഡിവിഷനില്‍ വിജയിച്ചത് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് ആണ്.

പഞ്ചായത്തുകളിലും എല്‍ഡിഎഫ്

പഞ്ചായത്തുകളിലും എല്‍ഡിഎഫ്

കോട്ടയം ജില്ലയിലെ മൊത്തം 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 39 എണ്ണത്തിലും എല്‍ഡിഎഫ് ആണ് അധികാരത്തില്‍ എത്തുന്നത്. 20 എണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ. ആറിടങ്ങളില്‍ ത്രിശങ്കുവില്‍ ആണ്. രണ്ടിടത്ത് എന്‍ഡിഎയ്ക്കാണ് മേല്‍ക്കൈ.

മുനിസിപ്പാലിറ്റികളില്‍ ആശ്വസിക്കാം

മുനിസിപ്പാലിറ്റികളില്‍ ആശ്വസിക്കാം

യുഡിഎഫിന് ആകെ ആശ്വസിക്കാനുള്ള വകയുള്ളത് കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ മാത്രമാണ്. ആറില്‍ രണ്ട് വീതം മുനിസിപ്പാലിറ്റികള്‍ രണ്ട് മുന്നണികളും പിടിച്ചു. ഈരാട്ടുപേട്ടയില്‍ സ്വതന്ത്രരുടെ പിന്‍ബലത്തില്‍ യുഡിഎഫ് അധികാരത്തിലെത്തും. കോട്ടയത്ത് ആര് ഭരിക്കണം എന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും.

ഇനി പറയൂ... കോണ്‍ഗ്രസിന് എന്ത് സംഭവിച്ചു

ഇനി പറയൂ... കോണ്‍ഗ്രസിന് എന്ത് സംഭവിച്ചു

ഇങ്ങനെയാണ് കോട്ടയം ജില്ലയിലെ മൊത്തത്തിലുള്ള കണക്ക്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഡിസിസി അധ്യക്ഷന്‍ പറയുന്നത് എന്ന് സംശയം തോന്നുന്നില്ലേ... ഇതുപോലെ തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം പിജെ ജോസഫും പറഞ്ഞത്. തങ്ങള്‍ക്ക് കോട്ടയത്ത് ഒരു തിരിച്ചടിയും നേരിട്ടിട്ടില്ല എന്നതായിരുന്നു അത്. !

തൃശൂരില്‍ ഭരണം ഇടത്തോട്ട് തന്നെ, എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമതന്‍!!തൃശൂരില്‍ ഭരണം ഇടത്തോട്ട് തന്നെ, എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമതന്‍!!

ഏട്ടൻ ബാവയും അനിയൻ ബാവയും! ബിജെപി കേരളത്തില്‍ തകര്‍ന്നടിയാന്‍ കാരണം ഇതെല്ലാം... ശോഭ പക്ഷത്തിന്റെ വിലയിരുത്തൽഏട്ടൻ ബാവയും അനിയൻ ബാവയും! ബിജെപി കേരളത്തില്‍ തകര്‍ന്നടിയാന്‍ കാരണം ഇതെല്ലാം... ശോഭ പക്ഷത്തിന്റെ വിലയിരുത്തൽ

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

English summary
Local Body Election: No set-back for Congress in Kottayam District, says DCC president! What is the fact?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X