കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബിജെപി വിജയിച്ചത് ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന മുത്തോലി പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസിനെതിരെ വ്യാപക വിമര്‍ശനായിരുന്നു യുഡിഎഫ് നടത്തിയത്. കേരള കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ മുത്തോലിയില്‍ 6 സീറ്റുകള്‍ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എല്‍ഡിഎഫിന് 5 ഉം യുഡിഎപിന് 2 ഉം സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ട് നിന്നതോടെ ബിജെപിക്ക് അധികാരം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്നില്‍ പോവാനുണ്ടായ കാരണം വിശദീകരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് റോബിന്‍ കെ അലക്സ് രംഗത്ത് എത്തിയത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മുത്തോലി പഞ്ചായത്തിൽ

മുത്തോലി പഞ്ചായത്തിൽ

സംസ്ഥാന തലത്തിൽ തന്നെ ചർച്ച ആയ മുത്തോലി പഞ്ചായത്തിൽ കേരള കോൺഗ്രസ് എം നേതൃത്വം നല്കിയ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് എന്ത് സംഭവിച്ചു;ബിജെപി എങ്ങനെ അധികാരത്തിൽ കയറി എന്നീ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുവാൻ കേരള കോൺഗ്രസ് എം മുത്തോലി മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു.

വോട്ടുകൾ

വോട്ടുകൾ

മുത്തോലി പഞ്ചായത്തിന് കീഴിൽ ഉള്ള ത്രിതല പഞ്ചായത്തിൽ ഉള്ള ലീഡ്‌, കക്ഷി നില - പഞ്ചായത്ത്-എൻ ഡി എ 6 3372 വോട്ടുകൾ. എൽ ഡി എഫ് 5 4779 വോട്ടുകൾ, യു ഡി എഫ് 2 2680 വോട്ടുകൾ

ബ്ലോക്ക് പഞ്ചായത്ത്- എൽ ഡി എഫ് 2 /2 5531 വോട്ടുകൾ, യു ഡി എഫ്- 0 2470 വോട്ടുകൾ, ബിജെപി- 0 3134

ജില്ല പഞ്ചായത്ത് -എൽ ഡി എഫ് 5500
യു ഡി എഫ് 3200
ബിജെപി 2200

വോട്ടുകളിലെ അന്തരം നിങ്ങൾക്ക് തന്നെ കാണാവുന്നതാണ്. എല്ലാ വിഭാഗത്തിലും എൽ ഡി എഫിനാണ് വോട്ട് ഷെയർ കൂടുതൽ.

കേരള കോൺഗ്രസ് എം ഒറ്റക്ക്

കേരള കോൺഗ്രസ് എം ഒറ്റക്ക്

എന്നും കേരള കോൺഗ്രസ് എം ഒറ്റക്ക് ഭരിച്ചിരുന്ന ,നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷം കേരള കോൺഗ്രസ് എം സ്ഥാനർത്ഥികൾക്ക് നൽകി പോന്ന, പഞ്ചായത്തിലെ 2 സഹകരണ ബാങ്കുകളും കേരളാ കോൺഗ്രസ് നേതൃത്വം നല്കി വരുന്ന മുത്തോലിയിൽ ഇത്തവണ സംഭവിച്ചത് നേരും നെറിയും ഇല്ലാത്ത രാഷ്ട്രീയ കളി ഒന്നു മാത്രം ആണ്.ഇടത് പക്ഷ ജനാതിപത്യ മുന്നണിയയെ പരാജയപ്പെടുത്തുവാൻ ബിജെപി -കോൺഗ്രസ് സഖ്യം കൈ കൊടുത്തു.

2 വാർഡുകളിൽ

2 വാർഡുകളിൽ

താഴെ കൊടുത്ത കണക്കുകൾ അത് വ്യക്തമാക്കുന്നു. കോണ്ഗ്രെസ് ജയിച്ച 2 വാർഡുകളിൽ ബിജെപിക്ക് ലഭിച്ചത് നാമ മാത്രമായ വോട്ടുകൾ ആണ്.13ഇൽ 10 വാർഡുകളിൽ യു ഡി എഫ് മൂന്നാം സ്ഥാനത്ത് ആയി എന്നതും കൂട്ടി വായിക്കുമ്പോൾ ചതി വ്യക്തമാണ്.കോണ്ഗ്രെസിന് എല്ലായിടത്തും ലഭിച്ചത് നാമ മാത്ര വോട്ടുകൾ ആണ്.

 ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്

പഞ്ചായത്തിന് കീഴിൽ വരുന്ന 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികൾ വൻ വിജയം നേടുക ഉണ്ടായി.ബിജെപി ഇത്ര വലിയ നേട്ടം പഞ്ചായത്ത് തലത്തിൽ കരസ്ഥമാക്കിയിട്ടും അതിന്റെ 7 ഏഴയലത്ത് വോട്ടുകൾ ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിക്ക് നേടാൻ ആയില്ല എന്നതും കൂട്ടി വായിക്കേണ്ട ഒന്നാണ്

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ

ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ വേണ്ടി ആദ്യ 3വർഷവും പ്രസിഡന്റ് പദവി വിട്ടു നൽകി വെറും 2 അംഗങ്ങൾ ഉള്ള കോണ്ഗ്രെസ്സിനെ പിന്തുണക്കാൻ ഉള്ള തീരുമാനം എൽ ഡി എഫ് അറിയിച്ചിട്ടും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു ബിജെപിയെ സഹായിക്കുക ആണ് കോണ്ഗ്രെസ് ചെയ്തത്

മുത്തോലി പഞ്ചായത്ത്

മുത്തോലി പഞ്ചായത്ത്

11 വർഷങ്ങൾക്ക് മുമ്പ് 28 വയസ്സിൽ ആണ് മുത്തോലി പഞ്ചായത്ത് കേരള കോൺഗ്രസ് എമ്മിന്റെ മണ്ഡലം പ്രസിഡന്റ് ആയി എന്നെ തിരഞ്ഞെടുക്കുന്നത്.നാൾ ഇത് വരെ പാർട്ടിയെ കരുത്തോടെ നയിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ പരാജയത്തിന്റെ പൂർണ ഉത്തരവാദിതം ഞാൻ ഏറ്റെടുക്കുന്നു.പാർട്ടിയുടെ ഈ ഉറച്ച കോട്ടയിൽ സംഭവിച്ച ഈ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് പാടം ഉൾക്കൊണ്ട് കൊണ്ട് ശക്‌തമായി മുത്തോലി പഞ്ചായത്തിൽ കേരളാ കോൺഗ്രസ് എം ഉം ഇടത് പക്ഷ ജനാതിപത്യ മുന്നണിയും മുന്നോട്ടു പോകും.മുത്തോലി വർഗീയതയുടെ കാവി പുതക്കില്ല.

English summary
local body election results; This is how BJP won mutholi panchaythu in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X