കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു; ശ്മശാനത്തിന്റെ വാതിൽ അടച്ച് നാട്ടുകാർ
കോട്ടയം; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തെ ചൊല്ലി സംഘർഷാവസ്ഥ. കോട്ടയം ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ വെച്ചാണ് സംസ്കാരം നടത്താനിരിക്കുന്നത്. എന്നാൽ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഔസേപ്പ് മരിച്ചത്. പരിശോധനയിൽ ഇദ്ദേഹത്തിന് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കാൻ എത്തിച്ചതോടെ ശ്മശാനത്തിന്റെ കവാടം നാട്ടുകാർ കെട്ടിയടയ്ക്കുകയായിരുന്നു. ജില്ലാ ഭരണകുടമാണ് ഇവിടെ സംസ്കാരിക്കാൻ തിരുമാനമെടത്തത്. എന്നാൽ ജനവാസ മേഖലയിൽ ഉള്ള ശ്മശാനത്തിൽ സംസ്കാരം അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.

ഒഴിഞ്ഞ സ്ഥലത്ത് ശ്മശാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇവിടെ തന്നെ എത്തിച്ചതെന്നും ജോർജ്ജ് സ്ഥിരം സന്ദർശിക്കുന്ന പള്ളിയിൽ എന്തേ സംസ്കാരം നടത്താത്തതെന്നുമാണ് നാട്ടുകാരുട ചോദ്യം. കൊവിഡ് ബാധിച്ച് മരിച്ച ഒരാളെ സംസ്കരിച്ചാൽ രോഗം ബാധിച്ച് മരിക്കുന്ന മറ്റുള്ളവരേയും ഇവിടെ കൊണ്ട് അടക്കുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ശ്മശാനത്തിന് സമീപം നിരവധി വീടുകൾ ഉണ്ടെന്നും ഇവിടെ ഉള്ളവരിലേക്ക് രോഗം പടരാൻ ഇടയുണ്ടന്നും നാട്ടുകാർ പറയുന്നു.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതേസമയം പ്രദേശത്തേക്കുള്ള വഴി കൊട്ടി അ
ച്ചത് പോലീസ് അഴിച്ച് മാറ്റി. റോഡ് അടച്ച് പൂട്ടിയത് അംഗീകരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുമ്ട്.












Click it and Unblock the Notifications