വോട്ട് ചെയ്തത് 715 പേര്‍, ഇവിഎമ്മില്‍ 719; അട്ടിമറി ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും, പരാതി
കോട്ടയം: വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നു എന്ന പരാതിയുമായി യു ഡി എഫും എല്‍ ഡി എഫും. കോട്ടയം ജില്ലയിലെ പാലാ കടനാട് പഞ്ചായത്തിലെ 25-ാം നമ്പര്‍ ബൂത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംഗ് യന്ത്രത്തില്‍ കാണിച്ചതായാണ് പരാതി. വോട്ട് ചെയ്തവരുടെ എണ്ണവും മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം ഉണ്ട് എന്നാണ് ഉയരുന്ന ആരോപണം.
715 പേരാണ് വോട്ട് ചെയ്തത് എന്നാണ് കണക്ക്. എന്നാല്‍ ഇ വി എമ്മില്‍ 719 വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നു എന്ന പരാതിയുമായി യു ഡി എഫും എല്‍ ഡി എഫും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഇരുമുന്നണികളും പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇ വി എമ്മില്‍ കൃത്രിമം നടന്നെന്ന് യു ഡി എഫ്, എല്‍ ഡി എഫ് ബൂത്ത് ഏജന്റുമാര്‍ പരാതിപ്പെട്ടു.

അതേസമയം ഈ പരാതി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ബൂത്ത് ഏജന്റുമാരെ അറിയിച്ചു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ 65.60 ശതമാനമാണ് പോളിംഗ്. സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണിത്. 2019 ല്‍ 75 ശതമാനം പോളിംഗ് ഉണ്ടായിരുന്നതാണ് 10 ശതമാനം കുറഞ്ഞ് 65 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദേശത്തേക്കുള്ള കുടിയേറ്റമാണ് 75000 ത്തില്‍ അധികം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതിരിക്കാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ 80 ശതമാനവും കേരള കോണ്‍ഗ്രസ് എം, യു ഡി എഫ് വോട്ടുകളാണ്. പോളിംഗ് കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ. 15000 വോട്ടുകളുടെ എങ്കിലും ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിക്കാം എന്നാണ് എല്‍ ഡി എഫ് കണക്കുകൂട്ടല്‍. എന്നാല്‍ പോളിംഗ് എത്ര കുറഞ്ഞാലും 30000 ത്തിനും 60000 നും ഇടയിലാണ് യു ഡി എഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.
ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും എല്‍ ഡി എഫിന് കീഴിലാണ്. രണ്ടെണ്ണം മാത്രമെ എല്‍ ഡി എഫിന്റെ കൈയിലുള്ളൂ. വൈക്കത്തും ഏറ്റുമാനൂരിലും പോളിംഗ് വര്‍ധിച്ചത് ബി ഡി ജെ എസ് വോട്ടുകളായിരിക്കും എന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍. രണ്ട് ലക്ഷത്തിനടുത്ത് വോട്ട് എന്‍ ഡി എക്ക് നേടാനായാല്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികളുടെ ജയപരാജയം നിര്‍ണായിക്കുക അതായിരിക്കും.












Click it and Unblock the Notifications