കോട്ടയം തിരഞ്ഞെടുപ്പിന് സജ്ജം; ജനവിധി തേടാന്‍ 14 സ്ഥാനാര്‍ത്ഥികള്‍, 81 വനിതാബൂത്തുകള്‍
കോട്ടയം: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോട്ടയത്തെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫിസറും വരണാധികാരിയുമായ കലക്ടര്‍ വി. വിഘ്‌നേശ്വരിയും ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത് 14 സ്ഥാനാര്‍ത്ഥികളാണ്.
12,54,823 ആണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 6,47,306 സ്ത്രീകളും (51.58 ശതമാനം) 6,07,502 പുരുഷന്മാരും (48.41 ശതമാനം) 15 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. മണ്ഡലത്തില്‍ ആകെ 1198 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. പാലാ നിയമസഭാ മണ്ഡലത്തില്‍ 176, കടുത്തുരുത്തി -179, വൈക്കം -159, ഏറ്റുമാനൂര്‍ -165, കോട്ടയം -171, പുതുപ്പള്ളി -182, പിറവം -166 എന്നിങ്ങനെയാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകള്‍.

ഇത് കൂടാതെ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ചങ്ങനാശ്ശേരി -172, പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന് കീഴിലുള്ള കാഞ്ഞിരപ്പള്ളി-181, പൂഞ്ഞാര്‍ -179 എന്നിവയും കോട്ടയം ജില്ലയിലാണ്. വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. 1198 വോട്ടിംഗ് - വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യം.
1468 ബാലറ്റ് യൂണിറ്റുകളും 1448 കണ്‍ട്രോള്‍ യൂണിറ്റുകളും 1535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ പോളിംഗ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1881 വീതം പ്രിസൈഡിങ് ഓഫിസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫിസര്‍മാരും 3762 പോളിംഗ് ഓഫിസര്‍മാരും തിരഞ്ഞെടുപ്പ് ചുമതല വഹിക്കും.
159 സെക്ടറല്‍ ഓഫിസര്‍മാരും ക്രിട്ടിക്കല്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്‌സര്‍വര്‍മാരുണ്ട്. കോട്ടയത്തെ 81 ബൂത്തുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. കൂടാതെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു ബൂത്ത് 39 വയസ്സിനു താഴെയുള്ള യുവാക്കളായ പോളിംഗ് ഓഫിസര്‍മാരായിരിക്കും നിയന്ത്രിക്കുക.
571 വാഹനങ്ങളാണ് പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കാന്‍ ജില്ലയിലുടനീളം സഞ്ചരിക്കുക. 153 ജീപ്പുകള്‍, 151 ടെംപോ ട്രാവലര്‍, 64 മിനി ബസുകള്‍, 203 ബസുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ആകെയുള്ള 1564 ബൂത്തുകളില്‍ 1173 ലും വെബ്കാസ്റ്റിംഗ് സംവിധാനമുണ്ടായിരിക്കും. വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ച രേഖകളോ നിര്‍ബന്ധമാണ്.
അതേസമയം കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഏപ്രില്‍ 22 വരെ 11,410 പേര്‍ വീടുകളില്‍ വോട്ട് ചെയ്തു. 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീട്ടില്‍ വോട്ടിന് സൗകര്യമൊരുക്കിയത്. അവശ്യസര്‍വിസിലെ തപാല്‍ ബാലറ്റ് വോട്ടെടുപ്പില്‍ 307 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ 18-19 വയസുള്ള 20836 വോട്ടര്‍മാരും 85 വയസിനു മുകളിലുള്ള 20,910 വോട്ടര്‍മാരും 15,034 ഭിന്നശേഷി വോട്ടര്‍മാരുമാണ് ഉള്ളത്.












Click it and Unblock the Notifications