അച്ചു ഉമ്മന്‍ ലോക്സഭയിലേക്ക്? മിടുമിടുക്കിയെന്ന് തിരുവഞ്ചൂര്‍, പുതുപ്പള്ളി തരംഗം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പൂര്‍ണ യോജിപ്പാണ് ഉള്ളത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടി ആണ് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
'അച്ചു മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ സമ്മതമുള്ള കൊച്ചുമോളാണ് അച്ചു. എന്നാല്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ,' തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് തനിക്ക് പറയാന്‍ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ ചാണ്ടി ഉമ്മനൊപ്പം തന്നെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അച്ചു ഉമ്മന്റെ പേരും പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ കുടുംബത്തിലെ രാഷ്ട്രീയക്കാരന് ചാണ്ടി ഉമ്മനാണ് എന്ന് പറഞ്ഞ് അച്ചു ഉമ്മന്‍ തന്നെ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
എങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സജീവമായി അച്ചു ഉമ്മന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇടത് സൈബറിടങ്ങളില്‍ നിന്ന് അച്ചു ഉമ്മന്‍ ആക്രമണം നേരിട്ടിരുന്നു. എന്നാല്‍ ഇതിനെ വകവെക്കാതെ പ്രചരണത്തില്‍ സജീവമായി നിന്ന അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ തന്റെ കണ്ടന്റ് ക്രിയേഷന് മേഖലയില്‍ സജീവമാകുകയായിരുന്നു.
ഇതിന് പിന്നാലെയാണ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നത്. കോട്ടയത്ത് നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ കൈയിലുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ അച്ചു ഉമ്മന്‍ സാധിക്കും എന്നാണ് ചിലരുടെ വിലയിരുത്തല്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി വികാരം ലോക്സഭയിലേക്കും പടര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോട്ടയം ഡി സി സി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനുിം തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ചും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്റേത് നല്ല പ്രകടനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
പുതുപ്പള്ളിയില്‍ സതീശനും സുധാകരനും മുന്‍പന്തിയിലുണ്ടായിരുന്നു ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പികള്‍ ഇതിന് വേണ്ടി ടീം വര്‍ക്കായി ഇറങ്ങിയവരാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ടീമായി നിന്നാല്‍ അത്ഭുതങ്ങള്‍ കേരളത്തിലുണ്ടാക്കാന്‍ പറ്റും എന്നും അതിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് പുതുപ്പള്ളി എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications