Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാഴിക്കാടനെ നേരിടാന്‍ ഫ്രാന്‍സിസ് ജോര്‍ജ്; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

കോട്ടയം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് യു ഡി എഫിനായി കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കും. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. യു ഡി എഫില്‍ നിന്നുള്ള ആദ്യത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണിത്.

നേരത്തെ എല്‍ ഡി എഫ് കോട്ടയത്തെ സിറ്റിംഗ് എം പി തോമസ് ചാഴിക്കാടനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം നേതാവാണ് തോമസ് ചാഴിക്കാടന്‍. ഇതോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോട്ടയത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയേയും അധികം വൈകാതെ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

2024 LOKSABHA ELECTION

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് ഏറ്റമുട്ടുന്നത് 47 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ്. 1977 ല്‍ ഇതിന് മുന്‍പ് രണ്ട് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു ഇരുമുന്നണിയിലും മത്സരിച്ചത്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സി പി ഐ എന്നിവരുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി സ്‌കറിയ തോമസ് ആയിരുന്നു ഒരു ഭാഗത്ത്.

മറുഭാഗത്ത് സി പി എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിളള ഗ്രൂപ്പിലെ വര്‍ക്കി ജോര്‍ജും. അന്നത്തെ തിരഞ്ഞെടുപ്പില്‍ 68695 വോട്ടിന് സക്റിയ തോമസ് വിജയിച്ചു. അന്ന് ഒന്നിച്ച് നിന്ന കേരള കോണ്‍ഗ്രസുകളാണ് ഇത്തവണ പരസ്പരം രണ്ടു മുന്നണിയിലായി ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിലൂടെ യു ഡി എഫിന് നഷ്ടമായ കോട്ടയം ഏതുവിധേനയും തിരിച്ചുപിടിക്കുക എന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന് മുന്നിലുള്ള വെല്ലുവിളി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന ഫ്രാന്‍സിസ് പിന്നീട് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചു.

എന്നാല്‍ അധികം വൈകാതെ കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. എല്‍ ഡി എഫില്‍ ചേരാന്‍ തീരുമാനിച്ച ജോസ് കെ മാണിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാതെ പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നു. അഞ്ച് തവണ തുടര്‍ച്ചയായി ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് തവണ ജയിക്കാനായി, 1999 ലും 2004 ലും. ഫ്രാന്‍സിസ് ജോര്‍ജ് വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+