Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് കന്നി വോട്ടര്‍മാര്‍ കൂടി; ആകെ വോട്ടര്‍മാര്‍ 12,36,396

കോട്ടയം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ 30000 ത്തിലേറെ കന്നി വോട്ടര്‍മാര്‍. 2019 ലെ പൊതുതിരഞ്ഞെുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആകെ വോട്ടര്‍മാരില്‍ 31020 പേര്‍ ഇത്തവണ അധികമാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും കന്നി വോട്ടര്‍മാരാണ്. 2019 ല്‍ 12,05,376 ആയിരുന്നു ആകെ വോട്ടര്‍മാരുടെ എണ്ണം 12,05,376 ആയിരുന്നു. ഇത്തവണ അത് 12,36,396 ആയി.

മണ്ഡലത്തില്‍ ഇത്തവണയും സ്ത്രീ വോട്ടര്‍മാരുടെ എണ്ണമാണ് കൂടുതല്‍. 6,37,517 സ്ത്രീ വോട്ടര്‍മാരും 5,98,865 പുരുഷ വോട്ടര്‍മാരും 14 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍മാരുമാണ് കോട്ടയത്ത് ഉള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചതോടെ കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിനാണിത്.

2024 LOKSABHA ELECTION

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍, തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ എന്നിവയ്ക്കു കണ്‍ട്രോള്‍ റൂമിലെ 0481-2995021 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മണ്ഡലത്തില്‍ നോഡല്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവശം വെക്കുന്നത് നിരോധിച്ചിട്ടുണ്ട്. തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനം ഉപയോഗിക്കുന്നതു വിലക്കി. തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാല് വരെ വിലക്ക് തുടരും. അതേസമയം നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവകാശമുള്ള സമുദായങ്ങള്‍ക്ക് ഇത് ബാധകമല്ല.

പിറവം നിയമസഭാ മണ്ഡലത്തില്‍ ആകെ 2,03135 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 97975 പുരുഷന്‍മാരും 1,05159 സ്ത്രീകളുമാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുണ്ട്. പാലായില്‍ ആകെ 1,83821 വോട്ടര്‍മാരാണ് ഉള്ളത്. പുരുഷന്‍മാര്‍ 88987, സ്ത്രീകള്‍ 94834 എന്നിങ്ങനെയാണ് കണക്ക്. കടുത്തുരുത്തിയില്‍ ആകെ 1,85297 വോട്ടര്‍മാരുണ്ട്. ഇതില്‍ പുരുഷന്‍മാര്‍ 90,129 ഉം സ്ത്രീകള്‍ 95166 ഉം ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ 2.

വൈക്കത്ത് പുരുഷ വോട്ടര്‍മാരുടെ എണ്ണം 78001 ഉം സ്ത്രീ വോട്ടര്‍മാരുടേത് 83036 ഉം മൂന്ന് ട്രാന്‍സ്‌ജെന്റേഴ്‌സുമാണ് ഉള്ളത്. ആകെ വോട്ടര്‍മാര്‍ 1,61040. ഏറ്റുമാനൂരില്‍ ആകെ 1,65363 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 80402 പുരുഷന്‍മാരും 84959 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. കോട്ടയത്ത് ആകെ 1,61004 വോട്ടര്‍മാരുണ്ട്. പുരുഷന്‍: 77401, സ്ത്രീ: 83602, ട്രാന്‍സ്‌ജെന്‍ഡര്‍: 1 എന്നിങ്ങനെയാണ് കണക്ക്.

അടുത്തിടെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിയില്‍ ആകെ 1,76736 വോട്ടര്‍മാരുണ്ട്. 85970 പുരുഷ വോട്ടര്‍മാരും 90761 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് മണ്ഡലത്തില്‍ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+