Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'

കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ ഡി എ ക്യാംപിലേക്ക്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് പിന്തുണ നല്‍കുമെന്ന് സജി അറിയിച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍ പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും പിളര്‍പ്പുണ്ടാകും എന്ന് ഉറപ്പായി. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

കോട്ടയത്ത് കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്താണ് സജി നിലപാട് പ്രഖ്യാപിച്ചത്. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണക്കും എന്നും സജി കൂട്ടിച്ചേര്‍ത്തു. തന്നെ ഇല്ലാതാക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ ലോകത്തിലാണ് എന്നും യുഡിഎഫ് നേതാക്കളുമായി അഭിപ്രായ ഭിന്നത ഇല്ല എന്നും അദ്ദേഹം പറഞ്ഞു. കെ എം മാണിയുടെയും സി എഫ് തോമസിന്റെയും പാത പിന്തുടരും.

Saji Manjakadambil

റബ്ബര്‍ വില 250 ആക്കും എന്ന് പറഞ്ഞ തുഷാറിന് പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. വന്യ ജീവി നിയമം തിരുത്തിക്കാന്‍ ശ്രമിക്കുമെന്നും മാലിന്യ മുക്ത കേരളം എന്ന പിജെ ജോസഫിന്റെ സ്വപ്നം സഫലമാക്കും എന്നും സജി പറഞ്ഞു. പിജെ ജോസഫിന്റെ കൂടി അഭിപ്രായം കേട്ട് കേന്ദ്ര സര്‍ക്കാരിലൂടെ ഈ പദ്ധതി നടപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എയിലെ ഘടകകക്ഷി ആയാണ് നില്‍ക്കുക.

ബിജെപിയെ പൂര്‍ണമായും അംഗീകരിച്ചാല്‍ ബിജെപി ആയാല്‍ പോരെ എന്നും അദ്ദേഹം ചോദിച്ചു. പി ജെ ജോസഫിന്റെ വിമാന വിവാദം ആരാണ് ഉണ്ടാക്കിയത് എന്ന് ജനം പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. പല പാര്‍ട്ടികളില്‍ നിന്നും മുന്നണികളില്‍ നിന്നും ക്ഷണമുണ്ട് എന്ന് നേരത്തെ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോന്‍സ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നത് എന്നാണ് സജി പറഞ്ഞിരുന്നത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ സജി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് രാജി പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് സജി ചേക്കേറിയേക്കും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.

കോട്ടയം ജില്ലയില്‍ വലിയ സ്വാധീനുമുള്ള യു ഡി എഫ് നേതാവായിരുന്നു സജി മഞ്ഞക്കടമ്പില്‍. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സജി മഞ്ഞക്കടമ്പിലിന്റെ പേരും ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+