ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തിലുള്ളത് പോകുകയും ചെയ്തു; നാണംകെട്ട് കേരള കോണ്‍ഗ്രസ് എം
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം കൈവിടുന്നതോടെ കേരള കോണ്‍ഗ്രസ് എം നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധി. കോട്ടയത്ത് 2019 ല്‍ യുഡിഎഫിനൊപ്പം നിന്ന് ജയിച്ച കയറിയതാണ് കേരള കോണ്‍ഗ്രസ് എം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്.
സ്വന്തം മണ്ഡലമായ പാലായില്‍ ജോസ് കെ മാണി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. റോഷി അഗസ്റ്റിനിലൂടെ മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് മുന്നണി മാറ്റം സമ്മാനിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന സീറ്റ് പോകുന്നതോടെ പാര്‍ലമെന്റില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രാതിനിധ്യം ഏറെക്കുറെ നഷ്ടമാകും.

കാരണം അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പോടെ ജോസ് കെ മാണിയുടെ എംപി കാലവധി തീരും. കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിന് ജയിക്കാം. ഒരു സീറ്റ് സിപിഎം എടുക്കും എന്നുറപ്പാണ്. രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിപിഐക്കായിരിക്കും സീറ്റിന് സാധ്യത.
അതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണി നിലവില്‍ പദവിയൊന്നുമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. വ്യക്തിപരമായി എന്തെങ്കിലും പദവി കിട്ടാന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ജോസ് കെ മാണി കാത്തിരിക്കണം. അതേസമയം മുന്നണിയിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്.
2021 ല്‍ 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ച് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അതിനാല്‍ തന്നെ കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് എത്തിയത് കൊണ്ട് കാര്യമില്ല എന്ന വിലയിരുത്തലിലാണ് ഇടത് കേന്ദ്രങ്ങള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കാര്യമായ പ്രകടനം നടത്താനായില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ മുന്നണിയിലെ ഭാവി തന്നെ കഷ്ടത്തിലാകും.
ഇന്ന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും തോമസ് ചാഴിക്കാടന്, ഫ്രാന്‍സിസ് ജോര്‍ജിന് വെല്ലുവിളിയായില്ല. കഴിഞ്ഞ തവണ ഒരുലക്ഷത്തോളം വോട്ടിനാണ് തോമസ് ചാഴിക്കാടന് ജയിച്ചത്. ഇവിടെയാണ് പൊരുതി നോക്കുക പോലും ചെയ്യാതെ അദ്ദേഹം തോല്‍വി വഴങ്ങിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications