Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല

കോട്ടയം: പ്രേമലു സിനിമയിലൂടെ തിളങ്ങിനിൽക്കുന്ന താരമാണ് നടി മമിത ബൈജു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് പാഴാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ ആണ് മമിത ബൈജു. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ മമിതയ്ക്ക് വോട്ട് ചെയ്യാൻ പറ്റില്ല.

ഇത്തവണ മമിതയുടെ കന്നിവോട്ടായിരുന്നു. വോട്ടർ പട്ടികയിൽ മമിതയുടെ പേരില്ലാത്തത് ആണ് വോട്ടില്ലാതിരിക്കാൻ കാരണമായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെയാണ് പ്രവർത്തകർ നടിയൂർ കിടങ്ങൂരിലെ വസതിയിൽ വോട്ടിം​ഗ് സ്ലിപ്പ് എത്തിച്ച് നൽകിയത്. അപ്പോഴാണ് മമിതയുടെ പേരില്ലാത്ത വിവരം അച്ഛൻ ഡോ. ബൈജു അറിഞ്ഞത്.

Mamitha baiju

സിനിമ ജീവിതത്തിലെ തിരക്ക് വർദ്ധിച്ചത് കാരണം ആണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയത് എന്നാണ് ഡോ. ബൈജു പറഞ്ഞതെന്ന് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു. വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കും ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയാണ് സ്വീപ് എന്ന് അറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പ്രോ​ഗ്രാം.

പദ്ധതിയുടെ ഭാ​ഗമായി കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ ടി തോമസ്, പായ് വഞ്ചിയിൽ ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്നി എന്നിവരെ നിശ്ചയിച്ചത്.

കന്നി വോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. ജില്ലകൾ തോറും പൗര പ്രമുഖരെ ഐക്കണുകളായി നിശ്ചയിക്കാറുണ്ട്. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. നടൻ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡർ.

അതേ സമയം നാളെയാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആകെ 2,77,49,159 വോട്ടർമാരാണ . 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ 77. 67 ആയിരുന്നു സംസ്ഥാനത്ത് പോളിം​ഗ് രേഖപ്പെടുത്തിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74 .06 ശതമാനമായിരുന്നു പോളിം​ഗ്. പോളിം​ഗ് ശതമാനം 80 ശതമാനത്തിൽ കുറയാതിരിക്കുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം എന്നാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+