മെറിൻ കൊലപാതകം:17 തവണ കുത്തി, ശരീരത്തിലൂടെ കാറോടിച്ച് കയറ്റി; ക്രൂരമായ കൊല; ഭർത്താവിന് ജീവപര്യന്തം
കോട്ടയം: ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് യു എസിൽ വെച്ച് ഇരുപത്തിയേഴുകാരിയായ നഴ്സ് മെറിൻ ജോയി കൊല്ലപ്പെടുന്നത്.
മെറിനെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കാറ് ഓടിച്ചുകയറ്റിയാണ് ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യു ( നെവിൻ- 37) മെറിനെ കൊല ചെയ്തത്. ഇയാൾ ജീവപര്യന്തം തടവ് ശിക്ഷയാണ് യു എസ് കോടതി വിധിച്ചത്.

PC: Justice for Merlin Joy/ Facebook
പരോളില്ലാത്ത ജീവപര്യന്തമാണ് ഇയാൾക്ക് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യു എസിൽ ജീവപരന്ത്യം ശിക്ഷ എന്നത് മരണം വരെ ആയതിനാൽ പ്രതി ഇനിയുള്ള കാലം ജയിലിൽ ആയിരിക്കും. 2020 ജൂലായ് 28 ന് ആണ് കോട്ടയം മോനിപ്പള്ളി ഊരാളിൽ മരങ്ങാട്ടിൽ ജോയ് - മേഴ്സി ദമ്പതികളുടെ മകൾ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യൂ കൊലപ്പെടുത്തുന്നത്.
കോറൽസ്പ്രിങ് ആശുപത്രിയിൽ നഴ്സായിരുന്ന മെറിൻ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ആയിരുന്നു ഭർത്താവ് ഫിലിപ്പ് മാത്യൂ ഇവരെ കൊലപ്പെടുത്തിയത്. 17 തവണയായിരുന്നു മെറിനെ പ്രതി കുത്തിയത്.
കുത്തേറ്റ് വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി കാറോടിച്ച് കയറ്റി. തുടർന്ന് ഇവിടെ നിന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ ഹോട്ടലിലെത്തി. ഹോട്ടലിൽ വെച്ചായിരുന്നു ഇയാളെ പോലീസ് പിടിച്ചത്. കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ.
മെറിൻ കൊല്ലപ്പെട്ട 2020 ജൂലായ് 28 ജോലി ചെയ്തിരുന്നു ആശുപത്രിയിലെ നെറിന്റെ അവസാന ദിവസമായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇവിടെ നിന്ന് രാജിവെച്ച് താമ്പയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചിരിക്കുകയായിരുന്നു യുവതി. പുതിയ നഗരത്തിൽ താമസസ്ഥലവും ഇവർ തയ്യാറാക്കിയിരുന്നു, ഓഗസ്റ്റ് 5 ന് അവിടേക്ക് മാറാനുള്ള കാത്തിരിപ്പിനിനെയായിരുന്നു സംഭവം.
2016 ജൂലായിൽ ആണ് ചങ്ങനാശ്ശേോരി സ്വദേശിയായ ഫിലിപ്പ് മാതൂവും നഴ്സായ മെറിനും തമ്മിലുള്ല വിവാഹം. പ്ലസ്ടു വരെ നാട്ടിൽ പഠിച്ച ഫിലിപ്പ് മാത്യൂ ഇതിന് ശേഷമാണ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നത്. ഫിലിപ്പിന്റെ ഉപരിപഠനവും ജോലിയുമൊക്കെ അവിടെയായിരുന്നു. ഇതിനിടെയാണ് നഴ്സായ മെറിനെ വിവാഹം കഴിക്കുന്നത്. ഫിലിപ്പ് മെറിനെ ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു. മെറിനെ ആക്രമിച്ചതിന് ഒരിക്കൽ ഫിലിപ്പിനെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications