പ്രണയം നടിച്ച് 16കാരിയുടെ നഗ്നദൃശ്യങ്ങള്‍ വാങ്ങി; ഭീഷണിപ്പെടുത്തി പീഡനം, ഒടുവില്‍ യുവാവ് പൊലീസ് പിടിയില്‍
കോട്ടയം: പ്രണയം നടിച്ച് 16കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാടാണ് സംഭവം.
21കാരനായ കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കുട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതി വാങ്ങിയെടുത്ത നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡനം. വിശദാംശങ്ങളിലേക്ക്....

16 വയസുകാരിയായ പെണ്‍കുട്ടി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടാണ് പീഡനത്തിലേക്കുള്ള വഴിയൊരുക്കുന്നത്. പ്രണയം നടിച്ച് നഗ്നദൃശ്യങ്ങള്‍ ഫോണില്‍ എടുപ്പിച്ച് പെണ്‍കുട്ടിയെകൊണ്ട് വാങ്ങിപ്പിച്ചു. ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ കാണാതായതോടെയാണ് കുറുവിലങ്ങാട് പൊലീസ് പരാതിയ എത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. കുട്ടിയെ കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പേടിച്ചായിരുന്നു പെണ്‍കുട്ടി കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കുറവിലങ്ങാട് പോലീസ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് എസ് എച്ച് ഒ. സജീവ് ചെറിയാന്‍, എസ് ഐ. തോമസുകുട്ടി ജോര്‍ജ്, എ എസ് ഐ മാരായ സിനോയ്‌മോന്‍, ബി പി വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി സി അരുണ്‍, എം കെ സിജു, വി എസ് ഷുക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ആള്‍ പിടിയില്‍
ടിക്ടോക്കിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും മറ്റും, മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍ . സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന തൃശൂര്‍, വാടാനപ്പള്ളി വെള്ള കോലവന്‍ വീട്ടില്‍ രഘു മകന്‍ ശരത് ബാബു (32) എന്ന പ്രതിയെ പാലാ ഡി വൈ എസ് പിയുടെ നിര്‍ദ്ദേശാനുസരണം സി ഐ തോംസണ്‍ കെ പിയുടെ മേല്‍നോട്ടത്തില്‍ എസ് ഐ ഷാജി സെബാസ്റ്റ്യന്‍, എ എസ് ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്യ്തത്.












Click it and Unblock the Notifications