തർക്കമുണ്ടായത് ബൈക്കിനെച്ചൊല്ലി: അയൽവാസിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; 32 കാരൻ അറസ്റ്റിൽ!!
കോട്ടയം: അയൽവാസിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജിനെയാണ് അയൽവാസിയായ ബിജു കൊസപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ ലക്ഷം വീട് കോളനിക്ക് സമീപത്താണ് സംഭവം നടന്നത്.
ബൈക്ക് നിർത്തിയിട്ടത് സംബന്ധിച്ച് ജേക്കബ്ബും ബിജുവും തമ്മിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ പിന്തുടർച്ചയായിട്ടാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. കോട്ടയം നഗരത്തിലെ ചുമട്ടുതൊഴിലാളിയാണ് ജേക്കബ്. ഇദ്ദേഹം ജോലി കഴിഞ്ഞ് വരുന്ന വഴിക്ക് കല്ലെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ജേക്കബ്ബിനോട് ബിജു അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

കല്ലെറിഞ്ഞ് ജേക്കബ്ബ് വീണതോടെ ഇദ്ദേഹത്തിന്റെ നെഞ്ചത്ത് വലിയ പാറക്കല്ല് എടുത്തിട്ട ശേഷം ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തോടെ കൊല്ലപ്പെട്ട ജേക്കബും ബിജുവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നിലനിന്നിരുന്നോ എന്ന് പോലീസും അന്വേഷിച്ചുവരുന്നുണ്ട്. അതേ സമയം ബിജു ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിൽ നേരെത്തെ ആക്രമണം നടത്തിയെന്നും പോലീസ് പറയുന്നുണ്ട്.












Click it and Unblock the Notifications