കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട കാറിലെ യുവാവ് മരിച്ചു, മൃതദേഹം കണ്ടെടുത്തത് വയലിൽ നിന്ന്

Google Oneindia Malayalam News

കോട്ടയം: പാലമുറിയിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു. അപകടത്തിൽപ്പെട്ട കാർ സമീപത്തെ പാടത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. മീനച്ചിലാറിന്റെ കൈവഴിയിൽ നിന്ന് കുത്തൊഴുക്കുണ്ടായതോടെയാണ് കാർ അപകടത്തിൽപ്പെടുന്നത്. സമീപത്ത് നിന്ന് യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. അങ്കമാലി മഞ്ഞപ്ര സ്വദേശിയായ ജസ്റ്റിനാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായി പ്രവർത്തിച്ച് വരികയായിരുന്നു.

 എല്ലാ ഇടപാടിലും കൃത്യമായി കമ്മീഷൻ വാങ്ങി: കോൺസുൽ ജനറലിനെതിരെ സ്വപ്നയുടെ മൊഴി, കുരുക്ക് മുറുകും!! എല്ലാ ഇടപാടിലും കൃത്യമായി കമ്മീഷൻ വാങ്ങി: കോൺസുൽ ജനറലിനെതിരെ സ്വപ്നയുടെ മൊഴി, കുരുക്ക് മുറുകും!!

മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെയാണ് കോട്ടയം നഗത്തിലും പാലാ ഉൾപ്പെടെയുള്ള ഇടങ്ങളിലും വെള്ളം കയറുന്നത്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, താലൂക്കുകളിലും മഴക്കെടുതി രൂക്ഷമായി തന്നെ തുടരുകയാണ്. നാഗമ്പടം, പേരൂർ, നീലിമംഗലം എന്നിവിടങ്ങളിലും വെള്ളം പൊങ്ങിത്തുടങ്ങിയിട്ടുണ്ട്.

heavy-rains-

കോട്ടയം ജില്ലയിലെ നഗരസഭാ മേഖലയിൽ ചുങ്കം, നാഗമ്പടം, കാരാപ്പുഴ, ഇല്ലിക്കൽ, പാറപ്പാടം, താഴത്തങ്ങാടി, പുളിനായ്ക്കൽ, പുളിക്കമറ്റം, വേളൂർ എന്നീ പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പുളിഞ്ചുവട്, മഹാത്മാകോളനി ഭാഗം, പേരൂർ, പുന്നത്തുറ, മാടപ്പാട് മേഖയിലും വെള്ളം കയറിയിട്ടുണ്ട്. പാറപ്പാടം ക്ഷേത്രം എന്നിവിടങ്ങളിലും വെള്ളം കയറിയ നിലിയിലാണുള്ളത്. ജില്ലയിലെ ചെങ്ങളം, മലരക്കിൽ, കിളിരൂർ, കാഞ്ഞിരം, കുമ്മനം, മണിയല, കളരിക്കൽ, മറ്റത്തിൽ എന്നീ പ്രദേശങ്ങളിലും വ്യാപകമായി വെള്ളം പൊങ്ങിയിട്ടുണ്ട്. ആദ്യം വെള്ളം കയറിയ ചുങ്കം പഴയ സെമിനാരി റോഡിൽ വള്ളമിറക്കിയ ശേഷമാണ് സമീപത്തുള്ള വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.

English summary
Man found dead in Kottayam after goes missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X