മൂന്നരവയസ്സുകാരിക്ക് പീഡനം: കോട്ടയത്ത് ഒരാൾ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു...
കോട്ടയം: കോട്ടയം ജില്ലയിൽ മൂന്നരവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. ജില്ലയിലെ ഗാന്ധിനഗറിലാണ് സംഭവം. സംഭവത്തിൽ 28കാരനായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മൂന്നരവയസ്സുകാരിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് കഴിഞ്ഞ ദിവസമാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പെൺകുട്ടി താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത വീട്ടിൽ ജോലിയ്ക്കായി എത്തിയിരുന്ന 28കാരനെയാണ് ഇതോടെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരുന്നത്. ബുധനാഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

14കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ പെൺകുട്ടിയുടെ അമ്മ തന്നെയാണ് പിതാവിനെതിരെ പോലീസിനെ സമീപിച്ചത്. പോക്സോ നിയമപ്രകാരം പിതാവിനെതിരെ കേസെടുത്ത പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സംഭവം പുറത്തായതോടെ കഴിഞ്ഞ മൂന്ന് മാസമായി പിതാവ് തന്നെ പീഡിപ്പിക്കാറുണ്ടെന്നാണ് പെൺകുട്ടി പൊലീസിൽ നൽകിയ മൊഴി. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം.












Click it and Unblock the Notifications