കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് പൊതുസമ്മതനാകാന്‍ തനിക്ക് ഭ്രാന്തുണ്ടോ എന്ന് മാണി സി കാപ്പന്‍; എല്ലാം പവാര്‍ പറയുന്ന പോലെ

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന കടുത്ത നിലപാട് മയപ്പെടുത്തി സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത് പോലെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. പാലായില്‍ യുഡിഎഫ് പൊതുസമ്മതനായി മല്‍സരിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് ഭ്രാന്തുണ്ടോ എന്നായിരുന്നു മറുപടി. തന്റെ നേതാവ് ശരദ് പവാറാണ്. അദ്ദേഹം പറയുന്ന പോലെ ചെയ്യും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

k

യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫ് നേതാക്കളുമായുള്ളത് വ്യക്തിപരമായ ബന്ധമാണ്. അവരുമായി രാഷ്ട്രീയ ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉടന്‍ കാണും. ആ ചര്‍ച്ചയ്ക്ക് ശേഷമേ യുഡിഎഫുമായി കൂടിയാലോചന നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും മാണി സി കാപ്പന്‍ പറഞ്ഞു. അതേസമയം, പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫിന്റെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

Recommended Video

cmsvideo
Actor krishnakumar joins bjp

കേരളത്തിലെ എന്‍സിപി നേതാക്കളെ ശരദ് പവാര്‍ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. ബുധനാഴ്ച ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ട എന്നാണ് എന്‍സിപി നേതൃത്വം തീരുമാനിച്ചത്. പാലാ ഉള്‍പ്പെടെ വിട്ടുകൊടുക്കില്ല. എല്‍ഡിഎഫ് വിടേണ്ട സാഹചര്യവുമില്ലെന്നും നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. ശരദ് പവാറിന്റെ വീട്ടിലെ ചര്‍ച്ചയ്ക്കിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അവിടെ എത്തിയിരുന്നു. അതേസമയം, പാലാ വിട്ടുകൊടുത്താല്‍ ജയസാധ്യതയുള്ള ഒരു നിയമസഭാ മണ്ഡലവും രാജ്യസഭാ സീറ്റും വേണമെന്ന ഉപാധിയും എന്‍സിപി മുന്നോട്ട് വെക്കുമെന്ന് സൂചനയുണ്ട്.

English summary
Mani C Kappan loose the stand over Pala seats in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X