കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാല സീറ്റില്‍ എന്ത് സംഭവിക്കും..! ജോസ് കെ മാണി ബലം പിടിക്കുമോ ? മാണി സി കാപ്പന്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: യുഡിഎഫ് മുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിഭാഗം ഇടതുപാളയത്തിലേക്ക് പോയതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജോസ് കെ മാണിയുടെ പുറത്തുപോക്ക് യുഡിഎഫിനെ കാര്യമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്നാല്‍ ജോസ് വന്നതോടെ പാല സീറ്റ് ആര്‍ക്കെന്ന ചോദ്യവും പിന്നാലെ ഉയര്‍ന്നു. ജോസ് കെ മാണി പാല സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെങ്കില്‍ എന്‍സിപിയും മാണി സി കാപ്പനും എല്‍ഡിഎഫുമായി ഇടയും. എന്നാല്‍ ഇപ്പോഴിതാ പാല സീറ്റുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ നിലപാട് വെളിപ്പെടുത്തിയിരിക്കുകയാണ് മാണി സി കാപ്പന്‍.

 എല്‍ഡിഎഫ് പ്രതീക്ഷ

എല്‍ഡിഎഫ് പ്രതീക്ഷ

ജോസ് കെ മാണിയുടെ വരവോട് മധ്യകേരളത്തെ ചുവപ്പണിയിക്കാമെന്നാണ് എല്‍ഡിഎഫ് നേതൃത്വം കരുതുന്നത്. പൊതുവെ സിപിഎമ്മിന് വേരോട്ടം കുറഞ്ഞ കോട്ടയം ജോസിലൂടെ പിടിച്ചടക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇവിടെയുള്ള പാല സീറ്റ് എല്‍ഡിഎഫ് മുന്നണിക്ക് വലിയ തലവേദനയാണ് ആദ്യം സൃഷ്ടിച്ചിരുന്നത്.

പാലാ സീറ്റ്

പാലാ സീറ്റ്

പാലാ സീറ്റ് സംബന്ധിച്ചുള്ള ആശങ്ക എല്‍ഡിഎഫില്‍ തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. എന്‍സിപിയെ തള്ളി ജോസിന് സീറ്റ് കൊടുക്കാന്‍ എല്‍ഡിഎഫ് മുതിര്‍ന്നേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇങ്ങനെ സംഭവിച്ചാല്‍ മുന്നണി വിടുന്നതടക്കമുള്ള നിലപാടുകള്‍ മാണി സി കാപ്പന്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

ആശങ്ക വേണ്ടെന്ന് മാണി സി കാപ്പന്‍

ആശങ്ക വേണ്ടെന്ന് മാണി സി കാപ്പന്‍

എന്നാല്‍ ഇപ്പോഴിതാ പാല സീറ്റ് സംബന്ധിച്ച് ജോസ് കെ മാണിയുടെ നിലപാട് വെളിപ്പെടുത്തിയിരിക്കുകയാണ് മാണി സി കാപ്പന്‍. പാല സീറ്റില്‍ ജോസ് കെ മാണി ബലം പിടിക്കില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറയുന്നു.

ഇടതില്‍ വിശ്വാസം

ഇടതില്‍ വിശ്വാസം

ഇടതു മുന്നണിയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ കാപ്പന്‍ ബാക്കിയുള്ള കാര്യങ്ങള്‍ എന്‍സിപി ചര്‍ച്ച ചെയ്തു തീരുമാമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജോസ് ഇടത് പാളയത്തില്‍ എത്തിയെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണി ഔദ്യോഗികമായി തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

യുഡിഎഫിലേക്ക്

യുഡിഎഫിലേക്ക്

അതേസമയം, പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. പാല സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നാണ് മാണി സി കാപ്പന്‍ ആവര്‍ത്തിക്കുന്നത്. അതേസമയം, നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാണി സി കാപ്പനെ സന്ദര്‍ശിച്ചതും ചര്‍ച്ചയാകുന്നുണ്ട്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
അംഗീകാരമെന്ന് ജോസ്

അംഗീകാരമെന്ന് ജോസ്

അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയിലേക്ക് സ്വീകരിച്ച തീരുമാനം സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. കെ എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും അതിനൊപ്പം നിലപാടെടുത്ത ജനവിഭാഗത്തിന് ലഭിച്ച അംഗീകരമാണിത്. കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന തീരുമാനമാണിതെന്ന് ജോസ് വ്യക്തമാക്കി.

'സംസ്‌കാരശൂന്യരെ സിപിഎം ചര്‍ച്ചയ്ക്ക് പറഞ്ഞുവിടരുത്'; വിപിപി മുസ്തഫക്കെതിരെ വിനു, കൂടെ ക്ഷമാപണവും'സംസ്‌കാരശൂന്യരെ സിപിഎം ചര്‍ച്ചയ്ക്ക് പറഞ്ഞുവിടരുത്'; വിപിപി മുസ്തഫക്കെതിരെ വിനു, കൂടെ ക്ഷമാപണവും

'കോലീബി സിന്ദാബാദ്', ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കാത്തതിനെതിരെ മുഹമ്മദ് റിയാസ്'കോലീബി സിന്ദാബാദ്', ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കാത്തതിനെതിരെ മുഹമ്മദ് റിയാസ്

പിഴയടച്ച് തടിയൂരാൻ ഇനി ആവില്ല..! ഹെല്‍മെറ്റ് ധരിക്കാതെ റോഡിലിറങ്ങിയാൽ പണി പാളും, ലൈസൻസ് തെറിക്കുംപിഴയടച്ച് തടിയൂരാൻ ഇനി ആവില്ല..! ഹെല്‍മെറ്റ് ധരിക്കാതെ റോഡിലിറങ്ങിയാൽ പണി പാളും, ലൈസൻസ് തെറിക്കും

English summary
Mani C Kappan said that CM Pinarayi Vijayan had told him not to worry about the Pala seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X