മണിമല അപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍
കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകൻ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് പിന്നാലെ ഇയാളെ ജാമ്യത്തിൽ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയർ സഞ്ചരിച്ച ഇന്നോവയുടെ പിന്നിൽ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കൾ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് ബൈക്ക് പിന്നിൽ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

pc: screen Grab


Click it and Unblock the Notifications