• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മണിമലയാർ കരകവിഞ്ഞു: മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു; പാലയിലും കോട്ടയത്തും വെള്ളപ്പൊക്ക ഭീഷണി!!

കോട്ടയം: കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. മണിമലയാർ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ കോട്ടയം, പാലാ ടൌണുകളിൽ വെള്ളപ്പൊക്ക ഭീഷണി നിലവിലുണ്ട്. ഈരാട്ടുപേട്ടയിലെ മൂന്നാനി, പനയ്കക്കപ്പാലം എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ചെത്തിമറ്റത്തും കൊട്ടാരമറ്റത്തും സമാന സ്ഥിതി തന്നെയാണുള്ളത്. വെള്ളം കയറിയ സാഹചര്യത്തിൽ പാല- ഈരാറ്റുപേട്ട റോഡ് അടച്ചിട്ടിട്ടുണ്ട്. ജില്ലയിലെ നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളിക്കുളം, തീക്കോയ് ഭാഗങ്ങളിലുള്ള കുടുംബങ്ങളെയാണ് ഇതോടെ മാറ്റിത്താമസിപ്പിക്കുക.

മഴ കനക്കുന്നു, 4 ജില്ലയിൽ റെഡ് അലർട്ട്.. റേഡിയോ ,ഇന്തപ്പഴം, കത്തി.. എമർജൻസി കിറ്റ് റെഡിയാക്കാം

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, പൂഞ്ഞാർ ഭാഗങ്ങളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഏയ്ഞ്ചൽ വാലി പാലവും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. പാലായിലും മീനച്ചിലാറിൽ ജലനിരപ്പ് വ്യാപകമായി ഉയർന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിന്ന് മാറാൻ തയ്യാറാവണമെന്നും കോട്ടയം ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.

cmsvideo
  Red alert has been isuued in 4 districts of kerala | Oneindia Malayalam

  കുലശേഖരമംഗലം, വൈക്കം എന്നീ പ്രദേശങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. കക്കാട്ടാറിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ശബരിമലയിൽ ഉൾവനത്തിലും ഉരുൾപൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതോടെ ഏലൂർ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഏലൂർ ബോസ്കോയി കോളനിയിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടത്തെ ഏലൂരിലെ രണ്ട് ഡിവിഷനുകളിൽ നിന്ന് അമ്പത്തിയഞ്ച് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

  കോട്ടയംജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.താലൂക്ക് ഓഫീസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കളക്ടർ അഭ്യർഥിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമൻ, കളക്ടർ എം അഞ്ജന എന്നിവർ ഈരാറ്റുപേട്ട ഉൾപ്പെടെ മഴക്കെടുതി മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

  രാജമലയിൽ നിന്ന് കണ്ടെടുത്തത് 11 മൃതദേഹങ്ങൾ: രക്ഷാപ്രവർത്തനം ഊർജ്ജിതം, എൻഡിആർഎഫ് ഇടുക്കിയിലേക്ക്

  ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിന്റെ വീട്ടിൽ പോലീസ് പരിശോധന, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്!!

  രാജമലയില്‍ രക്ഷാപ്രവര്‍ത്തനം ആരഭിച്ചു; ഹെലികോപ്ടര്‍ അയക്കുന്നതും പരിഗണിക്കുന്നു

  English summary
  Manimala river overflowing in Kottayam Pala and Kottayam towns under Flood threat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X