കര്‍മ്മ ഭൂമിയിലെ രക്തസാക്ഷികള്‍ക്ക് മാതൃഭൂമിയുടെ കൈത്താങ്ങ്
കോട്ടയം: മഴക്കെടുതി റിപ്പോര്‍ട്ടിങ്ങിനിടെ വൈക്കം മുണ്ടാറില്‍ വള്ളം മറിഞ്ഞു മരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയുടെയുടെയും തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിബിന്റെ കുടുംബത്തിന് മാതൃഭൂമിയുടെ ധനസഹായം കൈമാറി. മാതൃഭൂമിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാറാണ് പത്ത് ലക്ഷം രൂപ വീതം ഇരുവരുടെയും വീടുകളിലെത്തി കൈമാറിയത്.

സജിയുടെ രണ്ട് പെണ്‍കുട്ടികളുടെയും പഠന ചെലവ് മാതൃഭൂമി വഹിക്കുമെന്നും അദ്ദേഹം സജിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. കഴിഞ്ഞ 23 ന് കല്ലറ പഞ്ചായത്തിലെ പാറേല്‍ കോളനിയിലെ മഴക്കെടുതി ദുരിതം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെയാണ് മുണ്ടാറില്‍ മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് അപകടമുണ്ടായത്












Click it and Unblock the Notifications