കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് മെഗാ കൊവിഡ് വാക്സിനേഷൻ ക്യാമ്പ്: ജില്ലയിൽ നാല് വാക്സിനേഷൻ കേന്ദ്രങ്ങള്‍

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ നാല് മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍. കേരളത്തിൽ കൊവിഡ് കേസുകള്‍ വ‍ർധിക്കുന്ന സാഹചര്യത്തിലാണ് വാക്സിനേഷനും ഊർജ്ജിതമാക്കുന്നത്. പിടിഎംഎസ് ആഡിറ്റോറിയം ഈരാറ്റുപേട്ട, മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രം, കാണക്കാരി കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്‌സ്, മണര്‍കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു..75.93 ശതമാനം പോളിംഗ്ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു..75.93 ശതമാനം പോളിംഗ്

ജില്ലയിലെ മറ്റ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തിക്കില്ലെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഓരോ ക്യാമ്പിലും 1000 പേര്‍ക്കു വരെയാണ് വാക്‌സിന്‍ നല്‍കുക. ഈ ക്യാമ്പുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ 45 വയസിനു മുകളിലുള്ള ആര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം. ആദ്യ ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാമത്തെ ഡോസ് എടുക്കേണ്ടവര്‍ക്കും ക്യാമ്പിൽ വെച്ച് വാക്‌സിന്‍ ലഭിക്കും.

corona15-1

കോട്ടയം ജില്ലയില്‍ 376 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 173 പുരുഷന്‍മാരും 170 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Mega Coronavirus vaccination camps to be working for the people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X