Get Updates
Get notified of breaking news, exclusive insights, and must-see stories!

തകർന്ന കൂട്ടിക്കലിനെ നെഞ്ചോട് ചേർത്ത് മമ്മൂട്ടി, സഹായമെത്തിച്ച് മെഗാസ്റ്റാർ, കയ്യടിച്ച് മലയാളികൾ

കോട്ടയം: അപ്രതീക്ഷിതമായി ഉണ്ടായ പെരുംമഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്നടിഞ്ഞിരിക്കുകയാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ എന്ന ഗ്രാമം. പന്ത്രണ്ട് പേരാണ് മഴക്കെടുതിയില്‍ കൂട്ടിക്കലില്‍ മരണപ്പെട്ടത്. ഇതുപോലൊരു ദുരന്തം ഇതിന് മുന്‍പ് ആവര്‍ത്തിച്ച ഒരോര്‍മ്മ പോലും കൂട്ടിക്കലില്‍ ആര്‍ക്കുമില്ല.

സര്‍വ്വതും മഴയില്‍ നശിച്ച് ജീവന്‍ മാത്രം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഏതാനും മനുഷ്യര്‍ക്ക് സഹായത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. താരം നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് കൂട്ടിക്കലിലേക്ക് സഹായം എത്തിച്ചിരിക്കുന്നത്.

ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

1

ദുരന്ത ഭൂമിയായ കൂട്ടിക്കലിലേക്ക് വിദഗ്ധര്‍ അടങ്ങിയ ആരോഗ്യ സംഘത്തേയും അവിടുത്തെ കുടുംബങ്ങള്‍ ആവശ്യമായ സാധനങ്ങളും അടക്കമാണ് മമ്മൂട്ടി എത്തിച്ചിരിക്കുന്നത്. കൂട്ടിക്കലില്‍ ദുരന്തം ഉണ്ടായതിന് പിന്നാലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ആയ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തേയും മമ്മൂട്ടി അവിടേക്ക് അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

എപ്പോഴും കൂൾ ആണ് നമിത, നടി നമിത പ്രമോദിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ

2

അതിന് ശേഷമാണ് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചത്. കൂട്ടിക്കലിലേക്ക് നൂറ് ജലസംഭരണികള്‍ വീതം എത്തിച്ചിട്ടുണ്ട്. പത്ത് കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന കണക്കിലാണിത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പുതിയ വസ്ത്രങ്ങളും പാത്രങ്ങളും കിടക്കകളും മറ്റ് അവശ്യ വസ്തുക്കളും കൂട്ടിക്കലില്‍ വിതരണം നടത്തി. ഇത്തരത്തിലുളള രണ്ടായിരത്തില്‍ അധികം കിറ്റുകള്‍ ആണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എത്തിച്ചത്.

3

വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘവും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൂട്ടിക്കലില്‍ എത്തി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടായ ഡോ. സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ക്ക് സേവനം ലഭ്യമാക്കുന്നത്. ആളുകള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് കൂട്ടിക്കലില്‍ ലഭ്യമാക്കിയിരിക്കുകയാണ്.

4

ഇപ്പോഴത്തേത് അടിയന്തര സഹായം ആണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. കൂട്ടിക്കലില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുട്ടികള്‍ക്കും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സഹായം എത്തിച്ചിട്ടുണ്ട്. ക്യാമ്പില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പഠനാവശ്യത്തിനുളള മൊബൈലും പുസ്തകങ്ങളും അടക്കമുളളതെല്ലാം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ലഭ്യമാക്കും.

5

കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' കൂട്ടിക്കലും പരിസരപ്രദേശങ്ങളിലും ഉണ്ടായ സമാനതകൾ ഇല്ലാത്ത ദുരന്തം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അടിയന്തിരമായി അവിടെ പോകാനും നമ്മുടെ സഹജീവികൾക്ക് ആവശ്യമുള്ള സഹായം ഉടനടി എത്തിക്കാനും മമ്മുക്ക ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ ഒരു സംഘം ആളുകൾ കൂട്ടിക്കലിൽ ക്യാമ്പ് ചെയ്ത് ആവശ്യമായ കാര്യങ്ങൾ ചെയ്ത് പോരുകകയാണ്.

6

എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടെ പിറപ്പുകൾക്ക് വേണ്ടി സംസ്ഥാനസർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. നമുക്ക് പറ്റും വിധത്തിൽ നമ്മളും സപ്പോർട് ചെയ്യുന്നു. ആദ്യമായിട്ട് അവർക്ക് കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തിൽ 150 പുതിയ ജല സംഭരണികൾ കോയമ്പത്തൂരിൽ നിന്നും ഇപ്പോൾ കോട്ടയത്ത് എത്തിയിട്ടുണ്ട്. കൂടാതെ രണ്ടാ യിരത്തിൽ പരം ആളുകൾക്ക് നിത്യോപയോഗത്തിനു ഉപകരിക്കും വിധത്തിൽ നേരിട്ട് സഹായം എത്തിക്കുന്നതിനുള്ള സാധനങ്ങൾ നാളെയോട് കൂടി എത്തിച്ചേരും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെഉള്ള മെഡിക്കൽ സംഘത്തെ അവിടെ എത്തിക്കാൻ മമ്മൂക്ക തന്നെ നേരിട്ട് ഇടപെടുന്നുമുണ്ട്. ആലുവ രാജഗിരി ആശുപത്രി അധികൃതർ ഈ ഉദ്യമത്തിന് ഇതിനോടകം തങ്ങളുടെ പിന്തുണഅദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു.

Recommended Video

cmsvideo
    തകർന്നു പോയ കൂട്ടിക്കലിന് കൈത്താങ്ങായി മമ്മൂക്ക | Oneindia Malayalam
    7

    ആ സൗകര്യങ്ങളും നാളെ അല്ലങ്കിൽ മറ്റന്നാൾ പുലർച്ചെ ക്യാമ്പുകളിൽ എത്തിക്കും. വിശദമായി കാര്യങ്ങൾ ഉടനെ എല്ലാവരെയും അറിയിക്കും. ഈ ഉദ്യമത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനിലൂടെ മമ്മൂക്ക നടത്തുന്ന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കാളിയാവാൻ +918156930369 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. (തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്ക നടത്തുന്ന പ്രവർത്തനം അറിഞ്ഞ ക്യാനടയിലെ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകർ അൻപതു ജലസംഭരണികൾ സംഭാവന ചെയ്യുവാൻ മുൻപോട്ട് വന്നത് നന്ദിയോടെ അറിയിക്കുന്നു ).എന്തായാലും കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ അറിയിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+