കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംജി സർവ്വകലാശാല: ലോക്ഡൗണിൽ കുടുങ്ങിയ ബിരുദ വിദ്യാർഥികൾക്ക് താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതാം

Google Oneindia Malayalam News

കോട്ടയം: ലോക്ഡൗൺ മൂലം കുടുങ്ങിപ്പോയ എംജി സർവ്വകലാശാല അവസാന വർഷ വിദ്യാർത്ഥികൾക്ക് ആശ്വാസ പ്രഖ്യാപനം. വിവിധ ജില്ലകളിലും ലക്ഷദ്വീപിലും കുടുങ്ങിയ മഹാത്മാഗാന്ധി സർവകലാശാലയിലെ ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ തന്നെ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കാനാണ് സർവ്വകലാശാലയുടെ നീക്കം. ഇതോടെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും സർവ്വകലാശാല ആരംഭിച്ചിട്ടുണ്ട്.
സർവകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) 'എക്‌സാമിനേഷൻ രജിസ്‌ട്രേഷൻ' ലിങ്ക് വഴിയാണ് ഓപ്ഷൻ നൽകേണ്ടത്. മേയ് 24 വരെ ഓൺലൈനായി ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരമുണ്ട്.

മംഗളുരുവിൽ നിന്നെത്തിയവർ ആരുമറിയാതെ വീട്ടിലേക്ക് മടങ്ങി: ആളെ തപ്പി പോലീസ്, മൂവാറ്റുപുഴയിൽ ഭീതി!! മംഗളുരുവിൽ നിന്നെത്തിയവർ ആരുമറിയാതെ വീട്ടിലേക്ക് മടങ്ങി: ആളെ തപ്പി പോലീസ്, മൂവാറ്റുപുഴയിൽ ഭീതി!!

ആറാം സെമസ്റ്റർ റഗുലർ/പ്രൈവറ്റ് ബിരുദ വിദ്യാർഥികൾക്കു വേണ്ടി മാത്രമാണ് സർവ്വകലാശാല നിലവിൽ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. പഠിക്കുന്ന കോളജ് സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കു പുറത്ത് ലോക്ഡൗൺ മൂലം അകപ്പെട്ടവർക്ക് കോളജിൽ നേരിട്ടെത്തി പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതാനുള്ള അവസരമുള്ളത്.

exam-15

നിലവിൽ ലക്ഷദ്വീപിലുള്ളവർക്ക് അവിടെ പരീക്ഷയെഴുതുന്നതിനുള്ള ഓപ്ഷനും നൽകാം. പരീക്ഷയെഴുതുന്ന ജില്ല മാത്രമാണ് വിദ്യാർഥികൾക്ക് ഓപ്ഷനായി നൽകാവുന്നത്. എന്നാൽ പരീക്ഷ കേന്ദ്രം നിശ്ചയിക്കുന്നത് സർവ്വകലാശാല ആയിരിക്കും. മേയ് 24നുശേഷം ഓപ്ഷൻ സമർപ്പിക്കുന്നതിന് അവസരം ലഭിക്കില്ല. ടൈംടേബിളും ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്കുള്ള പരീക്ഷ കേന്ദ്രവും പിന്നീട് പ്രസിദ്ധീകരിക്കുമെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച പ്രിന്റ്ഔട്ട്, ഹാൾടിക്കറ്റ്, ഫോട്ടോ പതിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ പരീക്ഷയ്‌ക്കെത്തുമ്പോൾ പരിശോധനയ്ക്കായി നൽകണമെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്.

English summary
MG University degree examinations: Stranded students can attend through district centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X