കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംജി സർവ്വകലാശാല പരീക്ഷകൾ 26 മുതൽ: എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ, ചട്ടങ്ങൾ ഇങ്ങനെ..

Google Oneindia Malayalam News

കോട്ടയം: എംജി സർവ്വകലാശാല പരീക്ഷകൾ മെയ് 26 മുതൽ ആരംഭിക്കും. എല്ലാ ജില്ലയിലും പരീക്ഷ കേന്ദ്രങ്ങളൊരുക്കുന്നതോടെ വിദ്യാർത്ഥികൾക്ക് അതാത് ജില്ലകളിൽ തന്നെ പരീക്ഷയെഴുതുന്നതിനുള്ള സൌകര്യങ്ങൾ ഒരുക്കും. പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ മെയ് 21 മുതൽ തന്നെ ആരംഭിക്കും. ജൂൺ ആദ്യവാരത്തോടെ അവസാനിക്കുന്ന തരത്തിലാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. സർക്കാർ നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദേശങ്ങളും പൂർണ്ണമായും പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്.

വെട്ടിയ മുടി വീട്ടില്‍ കൊണ്ട് പോകണം; തുണിയോ ടവലോ കൊണ്ടുവരണം; നിബന്ധനയുമായി സംഘടനവെട്ടിയ മുടി വീട്ടില്‍ കൊണ്ട് പോകണം; തുണിയോ ടവലോ കൊണ്ടുവരണം; നിബന്ധനയുമായി സംഘടന

മെയ് 26ന് ആറാം സെമസ്റ്റർ സിബിസിഎസ്( റെഗുലർ, പ്രൈവറ്റ്, സിബിസിഎസ്എസ്(സപ്ലിമെന്ററി) ബിരുദപരീക്ഷളാണ് ആരംഭിക്കുന്നത്. നാലാം സെമസ്റ്റർ യുജി പരീക്ഷകൾ 27ാം തിയ്യതിയും അഞ്ചാം സെമസ്റ്റർ സിബിസിഎസ് ( പ്രൈവറ്റ്) പരീക്ഷകൾ ജൂൺ നാലിനുമാണ് ആരംഭിക്കുന്നത്. നാലാം സെമസ്റ്റർ ബിരുദാന്തര ബിരുദ പരീക്ഷകൾ ജൂൺ മൂന്നിനാണ് ആരംഭിക്കുന്നത്.

 exam-1589

ആറാം സെമസ്റ്റർ ഡിഗ്രി പരീക്ഷകൾ മെയ് 26, 28, 30, ജൂൺ ഒന്ന് എന്നീ തിയ്യതികളിലായി നടക്കും. നാലാം സെമസ്റ്റർ പരീക്ഷകൾ 27, 29, ജൂൺ രണ്ട്, നാല് തിയ്യതികളുമായി നടക്കും. അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് വിഭാഗത്തിന്റെ പരീക്ഷകൾ ജൂൺ നാല്, അഞ്ച്, ആറ് എട്ട് തിയ്യതികളിൽ നടക്കും. എന്നാൽ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ മൂന്ന്, നാല്, അഞ്ച്, ആറ് തിയ്യതികളിലുമായി നടക്കും. ജൂൺ എട്ട് മുതലാണ് ഡിഗ്രി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നത്. ഹോം വാല്യൂഷേൻ എന്ന തരത്തിലാണ് നാലും, ആറും സെമസ്റ്ററുകളുടെ മൂല്യനിർണയം നടത്തുക.

മാഹി എന്നാണ് ഉദ്ദേശിച്ചത്, പറഞ്ഞുവന്നപ്പോൾ ഗോവ ആയിപ്പോയി, തെറ്റായ പരാമർശം തിരുത്തുകയാണ്: കെ കെ ശൈലജമാഹി എന്നാണ് ഉദ്ദേശിച്ചത്, പറഞ്ഞുവന്നപ്പോൾ ഗോവ ആയിപ്പോയി, തെറ്റായ പരാമർശം തിരുത്തുകയാണ്: കെ കെ ശൈലജ

English summary
MG University examinations starts from May 26th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X