കോട്ടയത്ത് ക്രഷർ യൂണിറ്റിൽ അതിഥി തൊഴിലാളി മരിച്ചു: അപകടം ജോലിക്കിടെ!!
കോട്ടയം: ക്രഷർ യൂണിറ്റിൽ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ നാരായണ ഡിസ്വാ എന്ന 29കാരനാണ് അപകടത്തിൽ മരിച്ചത്. പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയിൽ പ്രവർത്തിച്ച് വരുന്ന മണക്കാട്ട് അഗ്രിഗേറ്റ് ക്രഷറിൽ വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടമുണ്ടായത്.
ദില്ലിയിൽ 24 മണിക്കൂറിനുള്ളിൽ 3,390 പുതിയ രോഗികൾ: കുത്തനെ ഉയർന്ന് കൊറോണ വൈറസ് ബാധിതർ
യുവാവ് ക്രഷറിനുള്ളിൽ കുടുങ്ങിയതോടെ തൊഴിലാളികൾ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തത്തിയ സംഘം രാത്രി 7.45ഓടെയാണ് യുവാവിനെ മരിച്ച നിലയിൽ പുറത്തെടുക്കുന്നത്.
മെറ്റൽ, എംസാന്റ്, മെറ്റൽ പൌഡർ എന്നിവ നിർമിക്കുന്ന ക്രഷർ യൂണിറ്റിലെ കൺവേയർ ബെൽറ്റിൽ ഫണിലേക്ക് തൊഴിലാളിയായ യുവാവ് വീഴുകയായിരുന്നു. മെറ്റലും പൊടി പടലങ്ങളും യുവാവിന്റെ ശരീരത്തിലേക്ക് വീഴുകയും ചെയ്തിരുന്നു. ഇതോടെ ജാക്ക് ഹാമർ ഉപയോഗിച്ച് ഫണലിന്റെ ദ്വാരം വലുതാക്കിയാണ് മൃതദേഹം പുറത്തെടുത്തത്.
കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6 പേര്‍ക്ക് രോഗമുക്തി
കണ്ണൂരിൽ നിർമാണ തൊഴിലാളിയുടെ മരണം: കൊലപാതക സാധ്യതയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്